യു​കെ​യി​ലെ പു​തു​പ്പ​ള്ളി സം​ഗ​മം ശ​നി​യാ​ഴ്ച ക​വ​ൻ​ട്രി​യി​ൽ
Monday, October 6, 2025 4:15 PM IST
ക​വ​ൻ​ട്രി: യു​കെ​യി​ലെ പു​തു​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ സം​ഗ​മം ക​വ​ൻ​ട്രി​യി​ൽ ശ​നി​യാ​ഴ്ച ന‌​ട​ക്കും. ഷി​ൽ​ട്ട​ൺ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് സം​ഗ​മം അ​ര​ങ്ങേ​റു​ന്ന​ത്. പ്രാ​ത​ൽ, ഉ​ച്ച​ഭ​ക്ഷ​ണം, നാ​ലു​മ​ണി ക​ടി​യും ചാ​യ​യും തു​ട​ങ്ങി എ​ല്ലാം സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​രേ ത​രം​ഗ​ദൈ​ർ​ഘ്യ​മു​ള്ള ആ​ത്മാ​വു​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലി​നോ​ടൊ​പ്പം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തി​ന് കൊ​ഴു​പ്പേ​കും.



കാ​ര്യ​പ​രി​പാ​ടി​ക​ൾ: രാ​വി​ലെ 9.30 മു​ത​ൽ 10 വ​രെ ര​ജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് പ്ര​ഭാ​ത ഭ​ക്ഷ​ണം.

പ​ത്ത് മു​ത​ൽ ഒ​ന്ന് വ​രെ പ​കി​ട​ക​ളി, ഇ​ൻ​ഡോ​ർ ഗെ​യിം​സ്, നാ​ട​ൻ പ​ന്തു​ക​ളി, വ​ടം​വ​ലി. ഒ​ന്ന് മു​ത​ൽ ര​ണ്ട് വ​രെ ഉ​ച്ച ഭ​ക്ഷ​ണം.


ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ ഗ്രൂ​പ്പ് ഫോ​ട്ടോ സെ​ക്ഷ​ൻ & പു​തു​താ​യി ക​ട​ന്നു​വ​ന്ന​വ​രെ പ​രി​ച​യ​പ്പെ​ടു​ക, ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള, മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം, ജി​സി​എ​സ്‌​സി & എ ​ലെ​വ​ൽ വി​ജ​യി​ക​ളെ ആ​ദ​രി​ക്ക​ൽ.

എ​ല്ലാ പു​തു​പ്പ​ള്ളി സ്നേ​ഹി​ക​ളെ​യും ക​വ​ൻ​ട്രി​യി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ലേ​ക്ക് പു​തു​പ്പ​ള്ളി സം​ഗ​മം 2025 ക​മ്മി​റ്റി ഹാ​ർ​ദ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നതായി അറിയിച്ചു.

വി​ലാ​സം: Shilton Village Hall, Wood Line Coventry CV7 9JZ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Abraham Kurien - 07882791150, Bejoy Joseph - 07758238846, Nirmal - 07760903648, Raju Abraham - 07939849485, Anil Markose - 07988722542.
">