അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ജോ​ൺ​സ​ൺ ജോ​യി​യു​ടെ കു​ടും​ബ​ത്തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു
Sunday, October 5, 2025 9:56 AM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി​യാ​യ ജോ​ൺ​സ​ൺ ജോ​യി​യു​ടെ(33) കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു. കാ​വ​ൻ ബ്ര​യി​ലി​ബ്രോ​യി​ൽ താ​മ​സി​ച്ചു വ​ന്ന കോ​ട്ട​യം പാ​ച്ചി​റ വ​ട​ക്കേ ക​രു​മാ​ങ്ക​ൽ ജോ​ൺ​സ​ൺ ജോ​യ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത​രി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും മ​റ്റു​മാ​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​ത്. ഗോ ​ഫ​ണ്ട് മീ ​വ​ഴി​യാ​ണ് തു​ക സ്വ​രൂ​പി​ക്കു​ക.


ഭാ​ര്യ ആ​ൽ​ബി ലൂ​ക്കോ​സും(​പാ​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം) മ​ക്ക​ളും നാ​ട്ടി​ലാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ പ്ര​സ​വ​ത്തി​നാ​യാ​ണ് ഭാ​ര്യ നാ​ട്ടി​ലെ​ത്തി​യ​ത്.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ കാ​ണാ​നാ​യി ജോ​ൺ​സ​ൺ അ​ടു​ത്താ​ഴ്ച നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.
">