ബേ​സിം​ഗ്സ്റ്റോ​ക്ക് റോ​യ​ൽ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 15ന്
Monday, October 6, 2025 2:43 PM IST
ജോ​ബി തോ​മ​സ്
ല​ണ്ട​ൻ: ബേ​സിം​ഗ്സ്റ്റോ​ക്ക് റോ​യ​ൽ​സ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് ഓ​ൾ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 15ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ബേ​സിം​ഗ്സ്റ്റോ​ക്കി​ലെ എ​വ​റ​സ്റ്റ് ക​മ്യൂ​ണി​റ്റി അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ ആ​വേ​ശ​ക​ര​മാ​യാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത് ടൂ​ർ​ണ​മെ​ന്‍റി​ലും യു​കെ​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ണ്ട് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗം - Yonex Mavis 300 (Blue Cap) നൈ​ലോ​ൺ ഷ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

അ​ഡ്വാ​ൻ​സ്ഡ് വി​ഭാ​ഗ​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ Yehlex Feather Shuttle ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. അ​ഡ്വാ​ൻ​സ്ഡ് വി​ഭാ​ഗം ഡി​വി​ഷ​ൻ എ-​കൗ​ണ്ടി, ലീ​ഗ് ത​ല​ത്തി​ലെ മു​ൻ​നി​ര ക​ളി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​കി​ച്ച് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്നു.

മ​ത്സ​രാ​ർ​ഥി​ക​ൾ അ​വ​രു​ടെ ക​ഴി​വി​നും നി​ല​വാ​ര​ത്തി​നും അ​നു​സ​രി​ച്ച് യോ​ഗ്യ​മാ​യ വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ഡ്വാ​ൻ​സ്ഡ് വി​ഭാ​ഗം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ആ​യി 45 പൗ​ണ്ട് ഓ​രോ ടീ​മും ന​ൽ​കേ​ണ്ട​താ​ണ്.

ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗം മ​ത്സ​രാ​ർ​ത്ഥി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ആ​യി 35 പൗ​ണ്ട് ഓ​രോ ടീ​മും ന​ൽ​കേ​ണ്ട​താ​ണ്. ആ​വേ​ശ​വും സൗ​ഹൃ​ദ​വും സ്പോ​ർ​ട്സ്മാ​ൻ​സ്പി​രി​റ്റും നി​ല​നി​ർ​ത്തി ന​ട​ത്തു​ന്ന ഈ ​ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ഡ്വാ​ൻ​സ്ഡ് വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്നാം സ​മ്മാ​നം 450 പൗ​ണ്ടും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 250 പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം 100 പൗ​ണ്ടും ട്രോ​ഫി​യും ന​ൽ​കു​ന്ന​താ​ണ്.


ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്നാം സ​മ്മാ​നം 350 പൗ​ണ്ടും ട്രോ​ഫി​യും,ര​ണ്ടാം സ​മ്മാ​നം 200 പൗ​ണ്ടും ട്രോ​ഫി​യും, മൂ​ന്നാം സ​മ്മാ​നം 100 പൗ​ണ്ടും ട്രോ​ഫി​യും ന​ൽ​കു​ന്ന​താ​ണ്. അ​തി​ഥി​ക​ൾ​ക്കും ക​ളി​ക്കാ​ർ​ക്കും വേ​ണ്ടി പാ​ൻ ഏ​ഷ്യ​ൻ കാ​റ്റ​റിം​ഗ് ഒ​രു​ക്കു​ന്ന രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​താ​ണ്. ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗം ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​വാ​ൻ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​ക

Intermediate Team Registartion link:
https://docs.google.com/forms/d/e/1FAIpQLSf28EmOBWATbzFwhlY3WI5KYq5NrA4vYzy8cIPLHNFMgDdujA/viewform

അ​ഡ്വാ​ൻ​സ്ഡ് വി​ഭാ​ഗം ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​വാ​നാ​യി താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​ക

Advanced Team Registration link:

https://docs.google.com/forms/d/e/1FAIpQLSdChTiuQhm9yYww9-GYJ7_Diqp-s1A6thT4N0TeOumdXmSOiw/viewform

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബേ​സിം​ഗ്സ്റ്റോ​ക്ക് റോ​യ​ൽ​സ് സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: സെ​ൽ​ജോ: 07847 321931, ജോ​ബി: 07809209406, റെ​ജു: 07469656799, അ​ശ്വി​ൻ: 07833813440.

മ​ത്സ​രം ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം: Everest Community Accademy, Oxford Way, Sherborne St John, Basingstoke, RG24 9UP.

Date and Time: 15/11/25, 9AM-5 PM.
">