ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം; 54 മൃതദേഹങ്ങൾ കണ്ടെത്തി
Tuesday, October 7, 2025 12:24 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 54 മൃതദേഹങ്ങൾ കണ്ടെത്തി. 13ലേറെ പേർക്കായി പരിശോധന തുടരുകയാണ്. കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ അടർന്നുവീഴുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
സെപ്റ്റംബർ 29ന് ആയിരുന്നു ജാവയിലെ സിഡോർജ് നഗരത്തിലെ അൽ ഖോസിനി സ്കൂൾ കെട്ടിടം തകർന്നുവീണത്. 2000ൽ അധികം കുട്ടികൾ പഠിക്കുന്ന ബോർഡിംഗ് സ്കൂളിലാണ് അപകടമുണ്ടായത്.
നിലവിൽ ജാക്ക്ഹാമറുകൾ ഘടിപ്പിച്ച ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് പരിശോധന. രണ്ട് നില കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. അനുമതിയില്ലാതെ ഇതിന് മുകളിൽ രണ്ട് നില കൂടി പണിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.