ലുഫ്താന്‍സ ആയിരക്കണക്കിന് ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നു
Thursday, October 2, 2025 12:05 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി ലു​ഫ്താ​ന്‍​സ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ത​സ്തി​ക​ക​ള്‍ ഇ​ല്ലാ​താ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ത​സ്തി​ക​ക​ള്‍ 20 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ലു​ഫ്താ​ൻ​സ ഗ്രൂ​പ്പി​ൽ അ​ടു​ത്തി​ടെ 1,03,000ൽ ​താ​ഴെ ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന മൂ​ല​ധ​ന വി​പ​ണി ദി​ന​ത്തി​ൽ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.


സൈ​റ്റ് ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ർ​മ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ ഫ്ലൈ​റ്റ് ക​ണ​ക്ഷ​നു​ക​ളും ലാ​ഭ​ക​ര​മ​ല്ലാ​ത്ത റൂ​ട്ടു​ക​ൾ റ​ദ്ദാ​ക്കാ​നു​ള്ള ഭീ​ഷ​ണി​യു​മു​ണ്ടെ​ന്നും ലു​ഫ്താ​ൻ​സ സി​ഇ​ഒ ജെ​ൻ​സ് റി​റ്റ​ർ സൂ​ചി​പ്പി​ച്ചു.
">