മാ​ർ ഔ​സേ​പ്പ് അ​ജ​പാ​ല​ന ഭ​വ​നം: ബ്രി​സ്റ്റോ​ൾ-​കാ​ർ​ഡി​ഫ് റീ​ജിയ​ണി​ൽ കൃ​ത​ജ്ഞ​താ ബ​ലി അ​ർ​പ്പി​ച്ച് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ
Monday, October 6, 2025 5:10 PM IST
ജ​ഗി
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന ഭ​വ​നം സ്വ​ന്ത​മാ​ക്കി​യ​തി​ൽ ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നാ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ബ്രി​സ്റ്റോ​ൾ-​കാ​ർ​ഡി​ഫ് റീ​ജിയണി​ൽ കൃ​ത​ജ്ഞ​താ ബ​ലി അ​ർ​പ്പി​ച്ചു.

റീ​ജിയ​ണി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഗ്ലോ​സ്റ്റ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ച​ർ​ച്ചി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ബ​ർ​മിം​ഗ്ഹാ​മി​ലെ മേ​രി വെ​യി​ലി​ലാ​ണ് ‘മാ​ർ ഔ​സേ​പ്പ് അ​ജ​പാ​ല​ന ഭ​വ​നം’ 2024 ജൂ​ലൈ 25ന് ​വാ​ങ്ങി​യ​ത്.



തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്രി​സ്റ്റോ​ൾ-​കാ​ർ​ഡി​ഫ് റീ​ജി​യ​ൺ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ബി​ൻ പോ​ൾ വാ​മ​റ്റ​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​പോ​ൾ ഓ​ലി​ക്ക​ൽ (ബ്രി​സ്റ്റോ​ൾ), മാ​ത്യു പാ​ല​ര​ക​രോ​ട്ട് (ന്യൂ​പോ​ർ​ട്ട്), പ്ര​ജി​ൽ പ​ണ്ടാ​ര​പ​റ​മ്പി​ൽ (കാ​ർ​ഡി​ഫ്), ക്രി​സ്റ്റോ​ൾ എ​രി​പ​റ​മ്പി​ൽ (സ്വാ​ൻ​സി), ജെ​യ്ൻ പു​ളി​ക്ക​ൽ (സ്വി​ൻ​ഡ​ൻ) എ​ന്നി​വ​ര​ട​ക്കം റീ​ജി​യ​ണി​ലെ വൈ​ദി​ക​രും എ​ല്ലാ മാ​സ് സെ​ന്‍റ​റു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.
">