ഓ​ൾ യു​കെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ത​ണ്ടേ​ഴ്സ് ഫാ​ൽ​ക്ക​ൺ​സ് ചാ​മ്പ്യ​ന്മാ​ർ
Saturday, September 27, 2025 3:26 PM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
സ്റ്റീ​വ​നേ​ജ്: സ്റ്റീ​വ​നേ​ജ് കൊ​മ്പ​ൻ​സും ലൂ​ട്ട​ൻ ഹോ​ക്‌​സ് എ​ലൈ​റ്റ്‌​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ൾ യു​കെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ത​ണ്ടേ​ഴ്സ് ഫാ​ൽ​ക്ക​ൺ​സ് കി​രീ​ടം നേ​ടി. നോ​ർ​വി​ച്ചി​ൽ നി​ന്നു​ള്ള "നാം' ​ടീം റ​ണ്ണ​റ​പ്പാ​യി.

സ്റ്റീ​വ​നേ​ജി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കാ​ർ​ഡി​ഫ് മു​ത​ൽ നോ​ർ​വി​ച്ച് വ​രെ​യു​ള്ള ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റ് കാ​യി​ക പ്രേ​മി​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ത​ണ്ടേ​ഴ്സ് ഫാ​ൽ​ക്ക​ൺ​സ് 10 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 124 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ നാം ​നോ​ർ​വി​ച്ചി​നെ മി​ക​ച്ച ബൗ​ളി​ങ്ങി​ലൂ​ടെ 49 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​ക്കി ത​ണ്ടേ​ഴ്സ് ഫാ​ൽ​ക്ക​ൺ​സ് ത​ക​ർ​പ്പ​ൻ വി​ജ​യം ഉ​റ​പ്പി​ച്ചു.


വി​ജ​യി​ക​ൾ​ക്ക് 1001 പൗ​ണ്ടും ട്രോ​ഫി​യും ല​ഭി​ച്ചു. റ​ണ്ണ​റ​പ്പാ​യ നാം ​ടീം 501 പൗ​ണ്ടും ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു.



മി​ക​ച്ച ഓ​ൾ​റൗ​ണ്ട​ർ: അ​ജേ​ഷ് ജോ​സ് (നാം ​നോ​ർ​വി​ച്ച് 80 റ​ൺ​സ്, അ​ഞ്ച് വി​ക്ക​റ്റ്).

പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്

മി​ക​ച്ച ബാ​റ്റ​ർ: മ​ഹി​മ കു​മാ​ർ (ത​ണ്ട​ർ​സ് ഫാ​ൽ​ക്ക​ൺ​സ് 146 റ​ൺ​സ്).

മി​ക​ച്ച ബൗ​ള​ർ: ഗോ​പി കൃ​ഷ്ണ (ത​ണ്ടേ​ഴ്സ് ഫാ​ൽ​ക്ക​ൺ​സ്, അ​ഞ്ച് ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ്).
">