അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ഷാ​ന്‍റി പോ​ളി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച
Wednesday, September 24, 2025 3:19 PM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ലോം​ഗ്ഫോ​ർ​ഡി​ൽ അ​ന്ത​രി​ച്ച തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ മ​ല​യാ​ളി ന​ഴ്സ് ഷാ​ന്‍റി പോ​ളി​ന്‍റെ(51) പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും. ബാ​ലി​നാ​ലി റോ​ഡി​ൽ ഗ്ലി​സ​ൺ​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഏ​ഴ് വ​രെ​യാ​ണ് പൊ​തു​ദ​ർ​ശ​നം.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ലോം​ഗ്ഫോ​ർ​ഡ് മൊ​യ്ഡ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് പ​രേ​ത​യു​ടെ വീ​ട്ടി​ൽ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. 11ന് ​മൊ​യ്ഡ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.


ഷാ​ന്‍റി ലോം​ഗ്ഫോ​ർ​ഡി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഷാ​ന്‍റി​യു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി അ​യ​ർ​ല​ൻ​ഡി​ൽ ഗോ ​ഫ​ണ്ട് മി ​വ​ഴി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു.

ഷാ​ന്‍റി തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം കി​ഴ​ക്കേ​ക്ക​ര എ​ഫ്രേം സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​യാ​ണ്. പ​രേ​ത അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ർ അ​ട്ടാ​റ​മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്‌. മ​ക്ക​ൾ: എ​മി​ൽ, എ​വി​ൻ, അ​ലാ​ന.
">