യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ ക​ലാ​മേ​ള ഒ​ക്‌ടോബ​ർ 18ന് ​റെ​യ്ലി​യി​ൽ
Thursday, September 25, 2025 2:22 AM IST
സാ​ജ​ൻ പ​ടി​ക്ക​മാ​ലി​ൽ
ബെ​ഡ്ഫോ​ർ​ഡ്: യുകെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മയു​ടെ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജിയണ​ൽ ക​ലാ​മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 23 അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വം ഒ​ക്‌ടോബ​ർ 18ന് ​റെ​യ്ലി​യി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ അ​ര​ങ്ങേ​റും. മ​ത്സ​രാ​ർഥിക​​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും.

ഈ​സ്റ്റ് ആം​ഗ്ലി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും അ​ത്യാ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​മാ​യ ക​ലാ​മേ​ള​ക​ളു​ടെ മി​ക​വു​റ്റ വേ​ദി​യാ​വും ഇ​ത്ത​വ​ണ ദി ​സ്വ​യ​നെ പാ​ർ​ക്ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ക.

ക​ലാ​സൗ​ഹൃ​ദ സ​ദ​​സി​നു​മു​ന്നി​ൽ സ്വ​ന്തം ക​ലാ​പ്ര​തി​ഭ തെ​ളി​യി​ക്കാ​നും, മ​റ്റു ക​ലാ​കാ​ര​രു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും പ​ങ്കു​വയ്ക്കാ​നു​മു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​കും ഈ ​ക​ലാ​മേ​ള. ക​ലാ​കാ​രു​ടെ പ്ര​തി​ഭ​യും ഭാ​വ​ന​യും ക​ഴി​വും നി​റ​ഞ്ഞ വ​ർ​ണ​മ​ഴ​യാ​യി​രി​ക്കും മ​ത്സ​ര​വേ​ദി​യി​ൽ സാ​ക്ഷ്യം വ​ഹി​ക്കു​ക.


ക​ലാ​കാ​രെ മ​ത്സ​ര​വേ​ദി​യി​ലേ​ക്ക് ന​യി​ക്കു​വാ​നും, പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ സ​ജീ​വ​മാ​ണ്. അ​ത്യാ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും ക​ലാ​വൈ​വി​ധ്യ​ത്തി​ന്‍റെ വി​സ്മ​യ​വും നി​റ​ഞ്ഞ സു​വ​ർ​ണ​വേ​ള​യാ​യി റെ​യ്ലി​യി​ലെ വേ​ദി മാ​റു​മ്പോ​ൾ എ​ല്ലാ ക​ലാ​സ്നേ​ഹി​ക​ളെ​യും ക​ലാ​മേ​ള​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ബി​ൻ ജോ​ർ​ജ് - 07574674480, ജെ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ - 07359477189, ഭു​വ​നേ​ഷ് പീ​താ​ബ​ര​ൻ - 07862273000, സു​മേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ - 07795977571.
">