ഡബ്ലിൻ: അയർലൻഡിൽ തൊടുപുഴ സ്വദേശിയായ മലയാളി നഴ്സ് ഷാന്റി പോൾ(51) അന്തരിച്ചു. ലോംഗ് ഫോർഡിൽ നഴ്സായി ജോലി നോക്കി വരികയായിരുന്നു.
അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. തൊടുപുഴ മുതലക്കോടം കിഴക്കേക്കര എഫ്രേം സെബാസ്റ്റ്യന്റെ ഭാര്യയാണ്.
പരേത അങ്കമാലി മൂക്കന്നൂർ അട്ടാറമാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: എമിൽ, എവിൻ, അലാന.