അ​യ​ര്‍​ല​ന്‍​ഡി​ല്‍ രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മാ​മാ​ങ്കം 25ന്
Wednesday, October 15, 2025 5:26 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഡ​ബ്ലി​ന്‍: ടി​ഐ​ഐ​എം​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​യ​ര്‍​ല​ന്‍​ഡി​ല്‍ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​രം ഈ മാസം 25ന് ​ഡ​ബ്ലി​നി​ലെ നാ​ഷ​ന​ല്‍ ബാ​സ്ക​റ്റ്ബോ​ൾ ഇ​ന്‍​ഡോ​ര്‍ അ​രീ​ന​യി​ല്‍ അ​ര​ങ്ങേ​റും.

അ​യ​ര്‍​ല​ന്‍​ഡി​ലെ ചാമ്പ്യ​ൻ പോ​രാ​ളി​ക​ള്‍​ക്കൊ​പ്പം പ​ത്തോ​ളം വി​ദേ​ശ ടീ​മു​ക​ള്‍ കൂ​ടി അ​ണി​നി​ര​ക്കും. 4000 യൂ​റോ​യും സ്വ​ര്‍​ണ​ക്ക​പ്പും ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ൽ​കും.

നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ ചാമ്പ്യന്മാ​രാ​യ പോ​രാ​ളി​ക​ള്‍, ജോ​മോ​ന്‍ തൊ​ടു​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ​മാ​യി അ​യ​ര്‍​ല​ന്‍​ഡി​ല്‍ എ​ത്തും. കു​വൈ​റ്റ്, യു​കെ, മാ​ള്‍​ട്ട, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചാമ്പ്യ​ന്‍ ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.


വ​ടം​വ​ലി മാ​മാ​ങ്കം ഒ​രു വ​ന്‍ വി​ജ​യ​മാ​ക്കാ​നു​ള്ള ക​ഠി​ന പ്ര​യ​ത്ന​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. അ​തോ​ടൊ​പ്പം, കാ​ണി​ക​ള്‍​ക്കാ​യി അ​യ​ര്‍​ല​ന്‍​ഡി​ലെ പ്ര​ഫ​ഷ​ണ​ല്‍ ടീ​മു​ക​ളു​ടെ വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ര​ണ്ടാം സ​മ്മാ​നം: 2000 യൂ​റോ, മൂ​ന്നാം സ​മ്മാ​നം: 1000 യൂ​റോ, നാ​ലാം സ​മ്മാ​നം: 500 യൂ​റോ. അഞ്ച് മു​ത​ല്‍ എ‌ട്ട് വ​രെ സ്ഥാ​ന​ക്കാ​ര്‍​ക്ക്: 100 യൂ​റോ വീ​തം എ​ന്നി​വ​യാ​ണ് മ​റ്റ് സ​മ്മാ​ന​ങ്ങ​ൾ.

വ​ടം​വ​ലി മ​ത്സ​ര​ത്തോ​ടൊ​പ്പം മ​റ്റു ക​ലാ കാ​യി​ക വി​നോ​ദ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
">