ബ്രെക്സിറ്റ് കരാർ വോട്ടെടുപ്പിന് സ്പീക്കർ അനുമതി നിഷേധിച്ചു
Tuesday, October 22, 2019 9:08 PM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ പാർലമെന്‍റിൽ വോട്ടിനിടുന്നതിന് കോമണ്‍സ് സ്പീക്കർ ജോണ്‍ ബെർകോ അനുമതി നിഷേധിച്ചു.

ബ്രെക്സിറ്റ് തീയതി നീട്ടി വയ്ക്കാനുള്ള കരാർ ശനിയാഴ്ച പാർലമെന്‍റ് പാസാക്കിയ സാഹചര്യത്തിൽ ഈ കരാർ ഇനി വോട്ടിനിടുന്നതിൽ അർഥമില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്.

തീരുമാനത്തിൽ സർക്കാർ നിരാശ അറിയിച്ചു. ആവശ്യമായ നിയമ നിർമാണവുമായി വീണ്ടും പാർലമെന്‍റിനെ സമീപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്.

ബ്രിട്ടീഷ് ജനതയുടെ തീരുമാനം നിറവേറ്റാനുള്ള അവസരം സ്പീക്കർ വീണ്ടും സർക്കാരിനു നിഷേധിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വക്താവ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ