ആ​ർ​കെ പു​രം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ദി​ന​വും മ​ത​ബോ​ധ​നാ​ദി​നാ​ച​ര​ണ​വും
Friday, November 29, 2019 10:04 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക ദി​ന​വും മ​ത​ബോ​ധ​നാ​ദി​നാ​ച​ര​ണ​വും ന​വം​ബ​ർ 30 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് വി. ​കു​ർ​ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് പ്ലേ​യ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പ്ര​യ​ർ സോം​ഗ്, മാ​തൃ​വേ​ദി​യു​ടെ ഡാ​ൻ​സ്, യു​വ​ജ​ന​ങ്ങ​ളു​ടെ ഗ്രൂ​പ്പ് സോം​ഗ്, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രു​ടെ ഡാ​ൻ​സ്, സ​മ്മാ​ന ദാ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്