ഇറ്റലിയില്‍ ഗുഡ്ഷെപ്പേഡ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഉദ്ഘാടനം ഡിസംബര്‍ 15 ന്
Thursday, December 5, 2019 11:58 PM IST
ഇറ്റലി : ഇറ്റലിയിലെ ഇന്ത്യന്‍ സമുഹത്തിനു അഭിമാനമായി ഇന്ത്യന്‍ മാനേജ്മെന്റില്‍ ഇന്‍റ ര്‍നാഷണല്‍ സ്കൂള്‍ പ്രവർത്തനം ആരംഭിക്കുന്നു. തിബുര്‍ത്തിന റെയില്‍വേസ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്ന ഗുഡ്ഷെപ്പേഡ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ ഉദ്ഘാടനം ഡിസംബര്‍ 15 ന് (ഞായര്‍) രാവിലെ 11 ന് തൃശൂര്‍ എം.പി .ടി. എന്‍ പ്രതാപന്‍ നിര്‍വഹിക്കും. ചടങ്ങില്‍ റോമിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, ഇന്ത്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ കലാ സംസ്കാരിക നേതാക്കളും ഐസിഎസ്ഇ കൗണ്‍സില്‍ പ്രതിനിധികളും പങ്കെടുക്കുമെന്ന് സ്കൂള്‍ ചെയര്‍മാന്‍ ജോസഫ് കരുമത്തി അറിയിച്ചു.

കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ നാലാം ക്ലാസു വരെ പ്രവര്‍ത്തനം തുടങ്ങുന്ന സ്കൂളില്‍ ഈ വര്‍ഷം കേംബ്രിഡ്ജ് പ്രിപ്പറേഷന്‍ സെന്റര്‍ കൂടി ഉള്‍പ്പെടുത്തുന്നുണ്ട്. അടുത്ത വര്‍ഷം 5 മുതലുള്ള ക്ലാസുകളും ഐസിഎസ്ഇ സിലബസിനോടൊപ്പം കേംബ്രിഡ്ജ് എക്സാമിനേഷനും സ്കൂളില്‍ നടത്തുമെന്ന് സ്കൂള്‍ മാനേജ്മെന്‍റ് പറഞ്ഞു.

ഉദ്ഘാടനദിവസം ഡിസംബര്‍ 15 നു പ്രശസ്ത സൗത്ത് ഇന്ത്യന്‍ സിനിമാ താരം സാനിയ ഇയ്യപ്പന്‍ (ലൂസിഫര്‍ ഫെയിം) ഡി ഫോര്‍ഡാന്‍സ് ഫെിം റിനോഷ്, പ്രശസ്ത ഇറ്റാലിയന്‍ നര്‍ത്തകി വലന്‍റിന മന്ധൂച്ചി എന്നിവര്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ടെന്നു മാനേജ്മെന്‍റ് അറിയിച്ചു.

റിപ്പോർട്ട്: ജോബിന്‍ ജോസഫ്