വീ​ടു​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ൻ നി​യ​മ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് സ്വി​സ് ക്യാ​ന്പ​യി​ൻ
Friday, January 10, 2020 12:01 AM IST
ബേ​ണ്‍: വീ​ടു​ക​ളു​ടെ വി​ല അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന​തു ത​ട​യാ​ൻ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക​യും നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ക്യാ​ന്പ​യി​നു തു​ട​ക്ക​മാ​യി.

പൊ​തു പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പ​ണം എ​ത്തു​ന്ന​തി​ന് ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക​ൾ​ക്ക് കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​ണ് ക്യാ​ന്പ​യി​ൻ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

ലാ​ഭം മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ട​ക രീ​തി നി​യ​ന്ത്രി​ച്ച് കൂ​ടു​ത​ലാ​ളു​ക​ൾ​ക്ക് വീ​ടു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. 2005 മു​ത​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ വാ​ട​ക നി​ര​ക്കി​ൽ ശ​രാ​ശ​രി ഇ​രു​പ​തു ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ