കൊ​ളോ​ണി​ൽ മ​ല​യാ​ളി​ക​ളു​ടെ കാ​ർ​ണി​വ​ൽ ആ​ഘോ​ഷം ജ​നു​വ​രി 11ന്
Friday, January 10, 2020 12:02 AM IST
കൊ​ളോ​ണ്‍: ലോ​ക​പ്ര​ശ​സ്ത​മാ​യ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ ല​ഹ​രി​യു​ടെ ഉ·ാ​ദ​ത്തി​ൽ ജ​ർ​മ​നി മു​ഴു​കു​ന്പോ​ൾ കൊ​ളോ​ണി​ലെ മ​ല​യാ​ളി​ക​ളും അ​തി​ൽ പ​ങ്കു​ചേ​രു​ന്നു. ക​ഴി​ഞ്ഞ മു​പ്പ​തി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി കൊ​ളോ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ കാ​യി​ക ക​ലാ​ക്ഷേ​ത്ര​മാ​യ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബി​ന്‍റെ (ഐ​വി​സി) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും മ​ല​യാ​ളി​ക​ൾ കാ​ർ​ണി​വ​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്. ജ​നു​വ​രി 11 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​മ​ണി​യ്ക്ക് കൊ​ളോ​ണ്‍ ബു​ഹ്ഫോ​ർ​സ്റ്റി​ലെ സെ​ന്‍റ് പീ​റ്റ​ർ ക​നി​സി​യൂ​സ് പാ​രീ​ഷ് ഹാ​ളി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

ജ​ർ​മ​ൻ പാ​ര​ന്പ​ര്യ​മ​നു​സ​രി​ച്ച് പോ​യ വ​ർ​ഷം ന​വം​ബ​ർ 11ന് 11 ​മ​ണി ക​ഴി​ഞ്ഞ് 11 മി​നി​റ്റി​ൽ ആ​രം​ഭി​ച്ച കാ​ർ​ണി​വ​ൽ ആ​ഘോ​ഷം ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 24 ന് (​തി​ങ്ക​ൾ, റോ​സ​ൻ മോ​ണ്ടാ​ഗ്) ആ​ണ് അ​വ​സാ​നി​യ്ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ മൂ​ർ​ദ്ധ​ന്യം. ഈ​സ്റ്റ​ർ നോ​യ​ന്പു തു​ട​ങ്ങു​ന്ന​തി​നു മു​ന്പു​ള്ള തി​ങ്ക​ളാ​ഴ്ച ദി​വ​സം ജ​ർ​മ​നി​യി​ലെ​ങ്ങും പ്ര​ത്യേ​കി​ച്ച് കൊ​ളോ​ണ്‍, ഡ്യൂ​സ്സ​ൽ​ഡോ​ർ​ഫ്, മൈ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കും. ആ​ഘോ​ഷം പ്ര​മാ​ണി​ച്ച് സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി​യാ​ണ്.

അ​നു​ദി​ന ജീ​വി​ത​ത്തി​ന്‍റെ പി​രി​മു​റു​ക്ക​ങ്ങ​ളെ മാ​റ്റി നി​ർ​ത്തി ന​ർ​മ്മ​ങ്ങ​ൾ പ​ങ്കു​വ​ച്ചും, ആ​ടി​യും പാ​ടി​യും, നൃ​ത്തം​വ​ച്ചും, ഭ​ക്ഷി​ച്ചും, പാ​നം ചെ​യ്തും ഉ​ല്ല​സി​ക്കാ​ൻ മാ​ത്ര​മാ​യി ഒ​രു​ക്ക​പ്പെ​ടു​ന്ന ഉ​ത്സ​വ​ല​ഹ​രി പ​ക​രു​ന്ന സാ​യാ​ഹ്ന​ത്തി​ലേ​യ്ക്ക് കാ​ർ​ണി​വ​ലി​ന് അ​നു​യോ​ജ്യ​മാ​യ വേ​ഷ വി​ധാ​ന​ങ്ങ​ളോ​ടെ വ​ന്നെ​ത്തു​വാ​ൻ ഇ​ൻ​ഡ്യ​ൻ വോ​ളി​ബോ​ൾ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തെ സാ​ദ​രം ക്ഷ​ണി​യ്ക്കു​ന്നു (മു​ൻ​കൂ​ട്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്).

പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി മാ​ത്യു പാ​റ്റാ​നി, ഡേ​വീ​സ് വ​ട​ക്കും​ചേ​രി, വ​ർ​ഗീ​സ് ചെ​റു​മ​ഠ​ത്തി​ൽ, ജോ​യ് മാ​ണി​ക്ക​ത്ത്, ഫ്രാ​ൻ​സി​സ് വ​ട്ട​ക്കു​ഴി​യി​ൽ, മാ​ത്യൂ​സ് ക​ണ്ണ​ങ്കേ​രി​ൽ, ഡെ​സീ​ന തോ​ട്ടു​ങ്ക​ൽ, ഡാ​ലി​യാ തോ​ട്ട​ത്തി​ൽ, ജോ​ർ​ജ് അ​ട്ടി​പ്പേ​റ്റി എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യും പ്ര​വ​ർ​ത്തി​യ്ക്കു​ന്നു​ണ്ട്.

വി​വ​ര​ങ്ങ​ൾ​ക്ക്:

ഡേ​വീ​സ് വ​ട​ക്കും​ചേ​രി 0221 5904183, 0173 2609098, വ​ർ​ഗീ​സ് ചെ​റു​മ​ഠ​ത്തി​ൽ 0221 6804174, ജോ​യി മാ​ണി​ക്ക​ത്ത് 02233 923225

സ്ഥ​ലം:
Pfarrsaal St. Petrus Canisius,  Eulerstrasse 2,  51065 Koeln


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ