പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പ്ളാ​സ്റ്റി​ക്കി​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്താ​ൻ നെ​സ്റ്റ്ലെ
Sunday, January 19, 2020 1:37 AM IST
ബേ​ണ്‍: സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ്യോ​ൽ​പാ​ദ​ന ക​ന്പ​നി നെ​സ്റ്റി​ലെ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പ്ളാ​സ്റ​റി​ക്കി​ന്‍റെ മേ​ഖ​ല​യി​ൽ ര​ണ്ടു ബി​ല്യ​ൻ സ്വി​സ് ഫ്രാ​ങ്ക് നി​ക്ഷേ​പം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വി​ർ​ജി​ൻ പ്ളാ​സ്റ്റി​ക്കി​നു ബ​ദ​ൽ സം​വി​ധാ​നം ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

പാ​ക്ക് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ വ​സ്തു​ക്ക​ളും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​വ​യാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് ക​ന്പ​നി​യു​ടെ ല​ക്ഷ്യം. 2025നു​ള്ളി​ൽ ഇ​തി​നു​ള്ള ലാ​ഭ​ക​ര​മാ​യ മാ​ർ​ഗം ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

റീ​സൈ​ക്ലിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പ് ക​ന്പ​നി​ക​ളി​ൽ 250 മി​ല്യ​ൻ ഫ്രാ​ങ്കി​ന്‍റെ നി​ക്ഷേ​പം ന​ട​ത്താ​നും നെ​സ്റ്റ്ലെ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ