സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ ഓ​ർ​ത്ത​ഡോ​ക്സ് ​കു​ർ​ബാ​ന ഫെ​ബ്രു​വ​രി ഒ​ന്നി​ന്
Wednesday, January 22, 2020 10:38 PM IST
സ്റ്റു​ട്ട്ഗാ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ വി.​കു​ർ​ബാ​ന ന​ട​ത്തു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് (ശ​നി) രാ​വി​ലെ 10 മ​ണി​യ്ക്ക് സെ​ന്‍റ് മൈ​ക്കി​ൾ​സ് ച​ർ​ച്ചി​ലാ​ണ് (St.Michaels Kirche ( Katholische Kirche),Goethe Strasse 1, 73630 Grunbach ( Remshalden) Stuttgart) ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ബ​ൽ​ജി​യ​ത്ത് ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഫാ. ​ആ​ഷു അ​ല​ക്സാ​ണ്ട​ർ കാ​ർ​മ്മി​ക​നാ​യി​രി​യ്ക്കും.

സ്റ്റു​ട്ട്ഗാ​ർ​ട്ട് മെ​യി​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ട്രാം ​വ​ഴി​യാ​യി 45 മി​നി​റ്റ് യാ​ത്ര​ചെ​യ്താ​ൽ ഗ്രൂ​ൻ​ബാ​ഹി​ൽ എ​ത്താം. മെ​യി​ൻ സ്റ്റേ​ഷ​നി​ൽ പി​ക്ക്അ​പ്പ് ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​യ്ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​യ്ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജു ജോ​ർ​ജ് 004915175230784, ബി​നു സ​ണ്ണി 004915124923199, നി​തി​ൻ 004917635729942

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ