നഴ്സുമാരുടെ സേവനം ഏറ്റവും ശ്രേഷ്ഠം: ഫ്രാൻസിസ് മാർപാപ്പ
Friday, January 24, 2020 4:44 PM IST
ഡബ്ലിൻ :ലോകത്തു ഏറ്റവും ശ്രേഷ്ഠമായ ജോലി നഴ്സുമാരുടേതെന്ന് ഫ്രാൻസിസ് മാർപാപ്പ . 2020 നെ നഴ്‌സുമാരുടെയും മിഡ്‌വൈഫുകളുടെയും വർഷം എന്ന് വിശേഷണം ചെയ്തതിനെ മാർപാപ്പ പ്രശംസിച്ചു.

ഒരുപക്ഷെ മിഡ്‌വൈഫുമാരാകും ഭൂമിയിൽ ഏറ്റവും മഹത്തായ ജോലി ചെയ്യുന്നവർ എന്നും ആരോഗ്യ സംരക്ഷണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരിൽ കൂടുതലും നഴ്സുമാരാണെന്നും അവർ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവരോട് ഏറ്റവും അടുത്തു നിന്നു സേവനം നൽകുന്നവരാണെന്നും മാർപാപ്പ വിശദീകരിച്ചു.

എല്ലാ നഴ്‌സുമാരുടെയും മിഡ്‌വൈഫുകളുടെയും വിലയേറിയ ജോലി അവർ ഏറ്റവും മികച്ച രീതിയിൽ ചെയ്യാനായി പ്രാർഥിക്കുന്നുവെന്നും മാർപ്പാപ്പ പറഞ്ഞു.

റിപ്പോർട്ട് :ജയ്സൺ കിഴക്കയിൽ