അ​ർ​ബു​ദ ചി​കി​ത്സ പ്രാ​പ്യ​മാ​ക്കാ​ൻ ആ​രോ​ഗ്യരം​ഗ​ത്തു ജ​നാ​ധി​പ​ത്യ​വത്ക​ര​ണം വേ​ണം: ലോ​ക സാ​മ്പ​ത്തി​ക ഫോ​റം പാ​ന​ൽ
Saturday, January 25, 2020 12:55 PM IST
ദാ​വോ​സ് (സ്വി​റ്റ്സ​ർ​ലാ​ൻ​ഡ് ): അ​ർ​ബു​ദ ചി​കി​ത്സ​യി​ൽ തു​ല്യ​ത ഉ​റ​പ്പാ​ക്കാ​നും പു​രോ​ഗ​തി ലോ​ക​ത്തെ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്രാ​പ്യ​മാ​ക്കാ​നു​മാ​യി ആ​രോ​ഗ്യ​രം​ഗ​ത്ത് ജ​നാ​ധി​പ​ത്യ​വത്ക​ര​ണം വേ​ണ​മെ​ന്ന് ലോ​ക​സാ​മ്പ​ത്തി​ക ഫോ​റം ച​ർ​ച്ചാ പാ​ന​ൽ. "അ​ർ​ബു​ദ ചി​കി​ത്സ​യി​ലെ മു​ന്നേ​റ്റ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. സാ​മൂ​ഹ്യ​വും സാ​മ്പ​ത്തി​ക​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ കാ​ര​ണം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​ർ​ബു​ദ ചി​കി​ത്സ പ്രാ​പ്യ​മ​ല്ലെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു.

"​ആ​കെ ര​ണ്ടോ മൂ​ന്നോ ശ​ത​മാ​നം ആ​ൾ​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് അ​ർ​ബു​ദ ചി​കി​ത്സ​യി​ലെ പു​രോ​ഗ​തി​യു​ടെ ഗു​ണ​ഫ​ലം ല​ഭി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ മ​ര​ണ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​യു​ന്നു​ള്ളൂ. അ​ർ​ബു​ദ ചി​കി​ത്സ​യി​ലെ മു​ന്നേ​റ്റ​ങ്ങ​ളെ സം​സാ​രി​ക്കു​മ്പോ​ൾ ചി​കി​ത്സ പ്രാ​പ്യ​മ​ല്ലാ​ത്ത സാ​മൂ​ഹ്യയാ​ഥാ​ർ​ഥ്യം കൂ​ടി പ​രി​ഗ​ണി​ക്ക​ണം. ഇ​വ​ർ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ ആ​രോ​ഗ്യ​മേ​ഖ​ല ജ​നാ​ധി​പ​ത്യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട​ണം. അ​മേ​രി​ക്ക​യി​ലെ​യും മ​റ്റും വ​ൻ​കി​ട മ​രു​ന്നുത്പാദ​ക​ർ ലോ​ക​ത്തി​ന്‍റെ മ​റ്റു ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൂ​ടി ശ്ര​ദ്ധ ചെ​ലു​ത്ത​ണം. അ​തി​നു​ള്ള പ​ങ്കാ​ളി​ത്ത​മാ​ണ് ഏ​റ്റ​വും അ​നി​വാ​ര്യം. ഏ​ഷ്യ​ൻ മേ​ഖ​ല​യി​ൽ ജീ​നോം ഗ​വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​മൂ​ഹ്യ പ​ദ​വി​യും ജീ​വി​ക്കു​ന്ന സ്ഥ​ല​വും ഒ​ക്കെ അ​നു​സ​രി​ച്ചാ​ണ് നി​ല​വി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നും ഈ ​രീ​തി മാ​റേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യെ​ന്നും ബ​യോ​ടെ​ക്നോ​ള​ജി ക​മ്പ​നി​യാ​യ മൊ​ഡേ​ർ​ണ​യു​ടെ സി​ഇ​ഒ സ്റ്റീ​ഫ​ൻ ബ​ൻ​സ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ർ​ബു​ദ ചി​കി​ത്സ​യ്ക്ക് അ​ടി​സ്ഥാ​ന സം​വി​ധാ​നം ഇ​ല്ലാ​തെ ഗ​വേ​ഷ​ണ രം​ഗ​ത്തോ ചി​കി​ത്സ​യി​ലോ മാ​ത്രം പു​രോ​ഗ​തി കൈ​വ​രി​ച്ച​ത് കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് മ​രു​ന്ന് നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ മെ​ർ​ക്കി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ലി ലൂ​സി ഗാ​ർ​ബീ​ഡിം​ഗ് പ​റ​ഞ്ഞു. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ മി​ക​ച്ച സം​വി​ധാ​നം ഉ​ള്ള​തു​കൊ​ണ്ട് അ​ർ​ബു​ദ​ത്തിന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു കൊ​ണ്ട് അ​തി​ന് ക​ഴി​യു​ന്നി​ല്ല . ഈ ​ന്യൂ​ന​ത പ​രി​ഹ​രി​ക്കു​ന്ന​ത് വ​രെ മ​റ്റു മു​ന്നേ​റ്റ​ങ്ങ​ൾ നി​രർഥ​ക​മാ​യെ​ന്നും അവർ അഭിപ്രായപ്പെട്ടു. വാ​ൾസ്ട്രീ​റ്റ് ജേ​ർ​ണ​ൽ ബി​സി​ന​സ് എ​ഡി​റ്റ​ർ ജേ​മി ഹേ​ല​റാ​ണ് ച​ർ​ച്ച നി​യ​ന്ത്രി​ച്ച​ത്.