മാർ കുര്യാക്കോസ് ഭരണികുള മെത്രാഭിഷേകത്തിന്‍റെ എട്ടാമത് വാർഷികം ആഘോഷിച്ചു
Thursday, May 28, 2020 1:39 AM IST
ന്യൂഡൽഹി: ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുള മെത്രാഭിഷേകത്തിന്‍റെ എട്ടാമത് വാർഷികം ആഘോഷിച്ചു. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ ജനങ്ങളെ പ്രാർഥനയിൽ ശക്തിപ്പെടുത്തുകയും അവരെ ആത്മീയമായി അനുദ്ധാവനം ചെയ്യുകയും ചെയ്യുക എന്നതാണ് സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്നും അദ്ദേഹം പറഞ്ഞു. മെത്രാഭിഷേകത്തിന്‍റെ വാർഷിക ദിനത്തിൽ ട്രൂത്ത് ടൈഡിംഗ് സ് എന്ന യൂട്യൂബ് ചാനലിലൂടെ തൽസമയം സംപ്രേഷണം ചെയ്യപ്പെടുന്ന ദിവ്യബലിയിൽ രൂപത മുഴുവനേയും ഒരു കുടുംബമായിട്ട് പങ്കു കൊള്ളുവാനും പ്രാർത്ഥനയിൽ ഐക്യ പെടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്