ഡ​ൽ​ഹി​യി​ൽ കോവിഡ് ബാധിച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മരിച്ചു
Sunday, June 21, 2020 12:38 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു. കൂ​ത്തു​പ​റ​ന്പ് കു​റ്റി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ രാ​ജീ​വ് കൃ​ഷ്ണ​നാ​ണ് (47) മ​രി​ച്ച​ത്. രാ​ജീ​വ് ഗാ​ന്ധി മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലെ ദി​ൽ​ഷാ​ദ് കോ​ള​നി​യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ : അ​നി​ത. മ​ക്ക​ൾ: അ​തി​ഥി, ആ​ര്യ​ൻ.