സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് (ഇന്ന്) ശനിയാഴ്ച മുതൽ
Saturday, July 4, 2020 11:24 AM IST
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികൾക്കായി രൂപതതലത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ആവേശത്തോടെ കുട്ടികൾ . രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് (ശനിയാഴ്ച) ആരംഭിക്കുമ്പോൾ മത്സരങ്ങൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടുവന്ന എഴുപത്തിയഞ്ച് ശതമാനം കുട്ടികളാണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്നത് .

ഈ റൗണ്ടിലെ മത്സരങ്ങൾ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . രണ്ടാം റൗണ്ടിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അതിൽനിന്നും അമ്പതു ശതമാനം കുട്ടികൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. മത്സരങ്ങൾക്കുള്ള പഠന ഭാഗങ്ങൾ ബൈബിൾ അപ്പോസ്റ്റലെറ്റിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. മൂന്ന് എയ്ജ് ഗ്രൂപ്പുകളായി നടത്തുന്ന മത്സരങ്ങൾ എല്ലാ ശനിയാഴ്ചകളിലുമാണ് നടത്തുന്നത് . ഫൈനൽ മത്സരം ആഗസ്റ്റ് 29 ന് നടത്തും. രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്ക് ബൈബിൾ പഠിക്കാനുള്ള വലിയ ഒരു വേദിയാണ് ഇതുവഴി ബൈബിൾ അപ്പോസ്റ്റലേറ്റ് കുട്ടികൾക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നത്.ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ അപ്പൊസ്‌തലേറ്റു മായി ബന്ധപ്പെടണമെന്ന് ഓൺലൈൻ ക്വിസ് പി ആർ ഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ