സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ആ​യു​ധ ക​യ​റ്റു​മ​തി ഈ ​വ​ർ​ഷം ഇ​ര​ട്ടി​യാ​യി
Thursday, July 16, 2020 10:46 PM IST
ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള ആ​യു​ധ ക​യ​റ്റു​മ​തി ഈ ​വ​ർ​ഷം മു​ൻ വ​ർ​ഷ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യാ​യി. കൊ​റോ​ണ​വൈ​റ​സ് വ്യാ​പ​നം കാ​ര​ണം ആ​ഗോ​ള സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​കെ ത​കി​ടം മ​റി​ഞ്ഞി​രി​ക്കു​ന്പോ​ഴാ​ണ് അ​ർ​ധ വാ​ർ​ഷി​ക താ​ര​ത​മ്യ​ത്തി​ൽ ആ​യു​ധ ക​യ​റ്റു​മ​തി​യി​ലെ വ​ൻ കു​തി​പ്പ്.

ഈ ​വ​ർ​ഷം ജൂ​ണ്‍ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് സ്വി​സ് ആ​യു​ധ ക​യ​റ്റു​മ​തി​യെ വൈ​റ​സി​ന്‍റെ പ്ര​ഭാ​വം തീ​രെ ബാ​ധി​ച്ചി​ട്ടി​ല്ല. അ​ര ബി​ല്യ​ൻ ഫ്രാ​ങ്ക് മൂ​ല്യം വ​രു​ന്ന ആ​യു​ധ​ങ്ങ​ൾ ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തു​നി​ന്ന് ക​യ​റ്റു​മ​തി ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​റെ​യും ടാ​ങ്കു​ക​ളും മ​റ്റ് സൈ​നി​ക വാ​ഹ​ന​ങ്ങ​ളു​മാ​ണ്.

ഇ​ന്തോ​നേ​ഷ്യ, ഡെ​ൻ​മാ​ർ​ക്ക്, ബോ​ട്സ്വാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​കെ 55 രാ​ജ്യ​ങ്ങ​ൾ ഈ ​വ​ർ​ഷം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ​നി​ന്ന് ആ​യു​ധം വാ​ങ്ങി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ