എസ് എം വൈഎം ഗാൽവേ യൂണിറ്റ് ഉദ്ഘാടനം ഒക്ടോബർ 30 ന്
Wednesday, October 28, 2020 10:04 PM IST
ഗാൽവേ, അയർലൻഡ്: സീറോ മലബാർ ‍ യൂത്ത് മൂവ്മെന്‍റിന്‍റെ ഗാൽവേ യൂണിറ്റ് ഉദ്ഘാടനം "Awake 2020' ഒക്ടോബർ 30 നു നടക്കും. രാത്രി 7 30ന് എസ്എംവൈഎം യൂറോപ്പ് ഡയറക്ടർ ഫാ.ബിനോജ് മുളവരിക്കലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗം യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. യുവജന സംഗമത്തിൽ ഫാ. ക്ലമന്‍റ് പടത്തിൽപറമ്പിൽ,ഫാ. രാജേഷ് മേച്ചിറക്കത്ത്,ഫാ. ജെയ്സൺ കുത്തനാപ്പള്ളിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

ഉദ്ഘാടന വേളയിലേക്ക് എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ ഫാ. ജോസഫ് ഭരണികുളങ്ങര അറിയിച്ചു.

teleconferencing online video meet by..( Zoom) please join the meeting by your name
Meeting ID & passward will upload in Watts youth group.. കൂടുതൽ വിവരങ്ങൾക്കും
Mob: 089 45 88 434 / 089 97 415 68
Email: [email protected]


റിപ്പോർട്ട് :ജെയ്സൺ കിഴക്കയിൽ