ബെർമിംഗ്ഹാമിൽ ജപമാല യഞ്ജം
Saturday, October 31, 2020 8:13 AM IST
ബെർമിംഗ്ഹാം : ലോകസുവിശേഷവത്ക്കരണത്തിനായി യൂറോപ്പ് കേന്ദ്രീകരിച്ച് ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. സോജി ഓലിക്കൽ എന്നിവർ സ്ഥാപിച്ച സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നംവബർ ഒന്നു മുതൽ 30 വരെ ജപമാല യജ്ഞം നടത്തുന്നു .

എല്ലാദിവസവും പുലർച്ചെ മൂന്നിന് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 3 ന് മലയാളത്തിലും ഓൺലൈനിലാണ് ശുശ്രൂഷകൾ. ഫാ . ഷൈജു നടുവത്താനിയോടൊപ്പം സെഹിയോൻ യുകെ യിലെ പ്രമുഖ ആത്മീയ ശുശ്രൂഷകരും ജപമാലയ്ക്ക് നേതൃത്വം നൽകും.

താഴെപ്പറയുന്ന പ്രത്യേക ലിങ്കുകളിൽ ഓരോരുത്തർക്കും ഇതിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ് .
.
To join the Malayalam Divine Mercy 3 PM use the link below.
https://line.me/R/ti/g/Mxxtl9MWFI

To join the English Divine Mercy Chaplet 3AM use the link below
https://line.me/R/ti/g/82uEJeRsra

വിവരങ്ങൾക്ക്: തോമസ് 07877 508926.

റിപ്പോർട്ട്: ബാബു ജോസഫ്