സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ
Thursday, February 11, 2021 11:38 PM IST
ല​ണ്ട​ൻ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ത​ക​ർ​ച്ച​യി​ലും ലോ​ക​ത്തി​ന് പ്ര​ത്യാ​ശ​യും ന​വ ചൈ​ത​ന്യ​വും പു​തി​യ ദി​ശാ​ബോ​ധ​വും ന​ൽ​കി​ക്കൊ​ണ്ട് സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 13 ന് ​ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കു​ന്പോ​ൾ കു​ട്ടി​ക​ൾ​ക്കും സെ​ഹി​യോ​ൻ യു​കെ​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും.

അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും ജീ​വി​ത ന​വീ​ക​ര​ണ​വും ഓ​രോ​ത​വ​ണ​യും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ യു​കെ സ​മ​യം രാ​വി​ലെ 9 മു​ത​ൽ ആ​രം​ഭി​ക്കു​ന്പോ​ൾ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 1 വ​രെ പ്രീ ​ടീ​ൻ​സ് കു​ട്ടി​ക​ൾ​ക്കും 1 മു​ത​ൽ 2 വ​രെ ടീ​നേ​ജ് പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും .

WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക്, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ശു​ശ്രൂ​ഷ ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്.

രോ​ഗ പീ​ഡ​ക​ൾ​ക്കെ​തി​രെ പ്രാ​ർ​ഥ​ന​യു​ടെ കോ​ട്ട​ക​ൾ തീ​ർ​ത്തു​കൊ​ണ്ട്, ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന , വി. ​കു​ർ​ബാ​ന,വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച്ച ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നി​ലേ​ക്ക് സെ​ഹി​യോ​ൻ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്