പ്രണയാർദ്രം ; നാടക രൂപം തയാറായി
Sunday, February 14, 2021 3:34 PM IST
ഡബ്ലിൻ : വാലന്‍റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ കഥ - പ്രണയാർദ്രം- അയർലണ്ടിലെ സലിൻ ശ്രീനിവാസിന്‍റെ രചനയിൽ ഭരതകലാ തീയറ്റേഴ്‌സ് ലഘു നാടക രൂപത്തിൽ അവതരണത്തിന് തയ്യാറായി .

പ്രാചീന റോമിൽ ക്രൂരനായ കളോടിയസ് രണ്ടാമന്‍റെ ഭരണകാലത്ത് ജീവിച്ചിരുന്ന വാലന്റിനസിന്റെയും ,അദ്ദേഹത്തിന്റെ പാറാവുകാരനായിരുന്ന ഓസ്ട്രിയസിന്റെ സുന്ദരിയായ മകൾ ജൂലിയയുമായുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പ്രണയാർദ്രം.

പ്രണയാർദ്രത്തിന്റെ തിരക്കഥ സലിൻ ശ്രീനിവാസ്, എഡിറ്റ്‌ ജയ് മോഹൻ , കലാ സംവിധാനം അനശ്വർ മാമ്പിള്ളി , ഛായാഗ്രഹണം ബോബി റെറ്റിന ,പശ്ചാത്തല സംഗീതം ഷാലു ഫിലിപ്, ആലാപനം ഐറിൻ കല്ലൂർ, ഗാനരചന, സംഗീതം, സംവിധാനം ഹരിദാസ് തങ്കപ്പൻ.

ഐറിൻ കല്ലൂർ, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, ജയ്സൻ ആലപ്പാടൻ, അനുരൻജ്‌ ജോസഫ് ,ടോണി ഡാളസ് എന്നിവരാണ് അഭിനേതാക്കൾ .

റിപ്പോർട്ട് : ജെയ്സൺ കിഴക്കയിൽ