അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി ഒ​രു​ക്കു​ന്ന ടീ​ൻ​സ് ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ശ​നി​യാ​ഴ്ച
Wednesday, April 21, 2021 11:32 PM IST
ല​ണ്ട​ൻ: നന്മ ​തിന്മക​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ, ടീ​നേ​ജ് പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ളെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ന്‍റെ ചൈ​ത​ന്യ​ത്തി​ൽ വ​ള​രാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഗ്ലോ​ബ​ൽ ഓ​ണ്‍​ലൈ​ൻ കോ​ണ്‍​ഫ​റ​ൻ​സ് 24 ന് ​ശ​നി​യാ​ഴ്ച്ച ന​ട​ക്കും. പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വും വ​ച​ന ശു​ശ്രൂ​ഷ​ക​നു​മാ​യ
റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി യു​കെ ടീ​മാ​ണ് പൂ​ർ​ണ​മാ​യും ഇം​ഗ്ലീ​ഷി​ൽ ന​ട​ക്കു​ന്ന ഈ ​ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളി​ലെ ആ​ത്മീ​യ മാ​ന​സി​ക വ​ള​ർ​ച്ച​യെ മു​ൻ​നി​ർ​ത്തി നി​ര​വ​ധി​യാ​യ ശു​ശ്രൂ​ഷ​ക​ൾ ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി കു​ട്ടി​ക​ളി​ലെ ശാ​രീ​രി​ക മാ​ന​സി​ക വ്യ​തി​യാ​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യ ടീ​നേ​ജ് പ്രാ​യ​ത്തി​ൽ ഓ​രോ​രു​ത്ത​രി​ലും യേ​ശു​ക്രി​സ്തു​വി​ലു​ള്ള കൂ​ടു​ത​ൽ ആ​ത്മീ​യ ഉ​ണ​ർ​വും ന·​യും ല​ക്ഷ്യ​മാ​ക്കു​ന്ന, തീ​ർ​ത്തും അ​വ​രു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങു​ന്ന​തു​മാ​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​ഏ​ക​ദി​ന ധ്യാ​ന​ത്തി​ലേ​ക്ക് യേ​ശു​നാ​മ​ത്തി​ൽ ഓ​രോ ടീ​നേ​ജ് പ്രാ​യ​ക്കാ​രെ​യും ക്ഷ​ണി​ക്കു​ക​യാ​ണ്. www.afcmglobal.org/book എ​ന്ന ലി​ങ്കി​ൽ പ്ര​ത്യേ​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. 13 മു​ത​ൽ 17 വ​രെ​യു​ള്ള ടീ​നേ​ജ് പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

യു​കെ സ​മ​യം വൈ​കി​ട്ട് 6 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ക. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

കോ​ണ്‍​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ​ക്ക് ;

തോ​മ​സ് .00447877 508926.
ജോ​യ​ൽ. 0018327056495
സോ​ണി​യ. 00353879041272
ഷി​ജോ . 00971566168848