കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കേ​ര​ള​ത്തെ ചേ​ർ​ത്ത് പി​ടി​ക്കാ​ൻ യു​ക്മ​യും
Tuesday, May 11, 2021 11:02 PM IST
ല​ണ്ട​ൻ: സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്തെ​റി​ഞ്ഞു​കൊ​ണ്ട് കോ​വി​ഡ് താ​ണ്ഡ​വ​മാ​ടു​ന്പോ​ൾ, കേ​ഴു​ന്ന കേ​ര​ള​ത്തെ ചേ​ർ​ത്ത്പി​ടി​ക്കാ​ൻ യു​കെ മ​ല​യാ​ളി​ക​ളു​ടെ കാ​രു​ണ്യ​ത്തി​നാ​യു​ള്ള അ​ഭ്യ​ർ​ഥ​ന​യു​മാ​യി യു​ക്മ മു​ന്നോ​ട്ടു ഇ​റ​ങ്ങു​ക​യാ​ണ്. യു​കെ യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ യൂ​ണി​യ​ൻ ഓ​ഫ് യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് - യു​ക്മ, പി​റ​ന്ന നാ​ടി​നോ​ട് ക​ട​മ മ​റ​ക്കാ​ത്ത​വ​രാ​ണ് പ്ര​വാ​സി​ക​ൾ എ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ്.

യു​ക്മ​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​മാ​യ യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും യു​കെ മ​ല​യാ​ളി​ക​ളു​ടെ ക​രു​ത​ലും ഒൗ​ദാ​ര്യ​വു​മാ​ണ് യു​ക്മ ല​ക്ഷ്യം വ​ക്കു​ന്ന​ത്. ഇ​തി​ലേ​ക്കാ​യി സം​ഭാ​വ​ന ചെ​യ്യ​പ്പെ​ടു​ന്ന തു​ക​യു​ടെ ഇ​രു​പ​ത്ത​ഞ്ച് ശ​ത​മാ​നം ന്ധ​ഗി​ഫ്റ്റ് ടാ​ക്സ്ന്ധ ഇ​ന​ത്തി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്നും അ​ധി​ക​മാ​യി ല​ഭി​ക്കു​വാ​ൻ അ​വ​സ​രം ഉ​ള്ള​തി​നാ​ൽ വി​ർ​ജി​ൻ മ​ണി ന്ധ​ജ​സ്റ്റ് ഗി​വി​ങ്ന്ധ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്.

നാ​ട്ടി​ൽ രോ​ഗി​ക​ളാ​യി​രി​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്ന്, ഓ​ക്സി​ജ​ൻ, ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ, ഭ​ക്ഷ​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​രി​ന് പി​ന്തു​ണ​യേ​കാ​ൻ ജാ​തി​മ​ത വി​ത്യാ​സ​മി​ല്ലാ​തെ ഒ​ന്നാ​യി പ്ര​വ​ർ​ത്തി​ച്ച് ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​വാ​ൻ എ​ല്ലാ യു​കെ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളോ​ടും യു​ക്മ ദേ​ശീ​യ സ​മി​തി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള, സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക:-

ഷാ​ജി തോ​മ​സ് - 07737736549
ടി​റ്റോ തോ​മ​സ് - 07723956930
വ​ർ​ഗീ​സ് ഡാ​നി​യേ​ൽ - 07882712049
ബൈ​ജു തോ​മ​സ് - 07825642000