അൽജോ ജോയ്
Tuesday, July 13, 2021 1:51 AM IST
ന്യൂഡൽഹി: രാജ്‌കുമാരി അമൃത് കൗർ കോളജ് ഓഫ് നഴ്‌സിംഗിലേക്കുള്ള ഓൾ ഇന്ത്യ MSc നഴ്സിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് MSc നഴ്സിംഗ് എൻട്രൻസ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ ഒൻപതാം റാങ്കും AIIMS ഡൽഹി ഇൻസർവീസ്‌ കാൻഡിഡേട്സ് ൽ ഒന്നാം റാങ്കും നേടിയ അൽജോ ജോയ്.

തൃശൂർ കാറളം സ്വദേശിയായ അൽജോ കല്ലൂക്കാരൻ ജോയിയുടെയും പരേതയായ അൽഫോൻസ ജോയിയുടെയും മകനാണ് . അഞ്ചു വർഷത്തിലേറെയായി AIIMS ന്യൂ ഡൽഹിയിൽ നഴ്സിംഗ് ഓഫീസർ ആയി ജോലിചെയ്തുവരുന്നു . തൃശൂർ ഗവൺ്മെന്‍റ് സ്കൂൾ ഓഫ് നഴ്‌സിംഗിൽ നിന്നും 2013 ൽ ജനറൽ നഴ്സിംഗും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും 2015ൽ പോസ്റ്റ് ബേസിക് BSc നഴ്സിംഗും പൂർത്തിയാക്കി. സഹോദരി: അൽജി ജോയ്.