ഡിഎംഎ പൂക്കള മത്സര വിജയികൾ
Wednesday, August 25, 2021 5:42 PM IST
ന്യൂ ഡൽഹി: ഓണാഘോഷത്തോടനുബന്ധിച്ചു ഡൽഹി മലയാളി അസോസിയേഷൻ ഓഗസ്റ്റ് 22 നു നടന്ന "ആവണി നിലാവ്' ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിഎംഎ - അനുകൂൽ മേനോൻ മെമ്മോറിയൽ പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹരായ ദിൽശാദ്‌ കോളനി ഏരിയ ടീമിന് മാനുവൽ മലബാർ ജൂവലേഴ്സ് സ്പോൺസർ ചെയ്‌ത 15,000 രൂപയും അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിംഗ്‌ ട്രോഫിയും സുസ്ഥിര ട്രോഫിയും സമ്മാനിച്ചു.

രണ്ടാം സമ്മാനത്തിനർഹരായ മയൂർ വിഹാർ ഫേസ്-3 ഏരിയ ടീമിന് കെജി രാഘുനാഥൻ നായർ സ്പോൺസർ ചെയ്‌ത 10,000 രൂപയും ട്രോഫിയും സമ്മാനിച്ചു. മൂന്നാം സമ്മാനത്തിന് അർഹരായ ജനക് പുരി ഏരിയ ടീമിന് കലേഷ് ബാബു സ്പോൺസർ ചെയ്‌ത 7,500 രൂപയും ട്രോഫിയും സമ്മാനിച്ചു.

ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥികളായെത്തിയ റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫും രാജ്യ സഭാ എംപി അൽഫോൻസ് കണ്ണന്താനവും മാനുവൽ മെഴുക്കനാലും സമ്മാനങ്ങൾ വിതരണം ചെയ്‌തു.

റിപ്പോർട്ട്: പി.എൻ. ഷാജി