കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ഹാ​നി സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന സ​ഹാ​യ​വു​മാ​യി ഡി​എം​എ
Monday, October 25, 2021 11:25 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ലം ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മേ​കു​ന്ന സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ജ​പ്പാ​നി​ലെ നി​ഹോ​ണ്‍ കൈ​ര​ളി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഡ​ൽ​ഹി എ​ൻ​സി​ആ​ർ. മേ​ഖ​ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി​ക്കൊ​ണ്ട് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടും. ഡി​എം​എ കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 13 അം​ഗ ക​മ്മി​റ്റി​യാ​ണ് സ​ഹാ​യ നി​ധി വി​ത​ര​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 26 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഡി​എം​എ​യു​ടെ മെ​ഹ്റോ​ളി ഏ​രി​യ​യി​ൽ സ​ഹാ​യ നി​ധി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ക്കും.

ഡ​ൽ​ഹി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് മൂ​ലം മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് ഡി​എം​എ ശേ​ഖ​രി​ച്ചു വ​ച്ചി​രു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ഹോ​ണ്‍ കൈ​ര​ളി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ർ​ഹ​ത​പ്പെ​ട്ട കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് സ​ഹാ​യ ധ​നം എ​ത്തി​ക്കു​ന്ന​ത്തി​നാ​യി ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി പ​റ​ഞ്ഞു.

പി.​എ​ൻ. ഷാ​ജി