കു​ർ​ബാ​ന ഏ​കീ​ക​ര​ണം: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ സ​ർ​വേ ന​ട​ത്തി
Tuesday, November 16, 2021 10:35 PM IST
ന്യൂ​ഡ​ൽ​ഹി: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ കു​ർ​ബാ​ന ഏ​കീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട അ​ഭി​പ്രാ​യ സ​ർ​വേ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്കി​ട​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. ന​വം​ബ​ർ 28 മു​ത​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട കു​ർ​ബാ​ന ഏ​കീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​നി​ലെ പൗ​ര​സ്ത്യ​സ​ഭ​ക​ൾ​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ചോ​ദ്യാ​വ​ലി​ക്കാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​ഞ്ഞ​ത്.

വൈ​ദി​ക​രു​ടെ വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​നി​ട​യി​ൽ എ​ല്ലാ വൈ​ദി​ക​ർ​ക്കു​മാ​യി ചോ​ദ്യാ​വ​ലി​യി​ലെ 5 ചോ​ദ്യ​ങ്ങ​ൾ വാ​യി​ച്ചാ​ണ് ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞ​തെ​ന്ന് പി​ആ​ർ​ഒ ഫാ. ​ഫ്രി​ജോ ത​റ​യി​ൽ അ​റി​യി​ച്ചു.

അ​ഭി​പ്രാ​യ സ​ർ​വേ 15-ാം തീ​യ​തി​ക്കു മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. പു​തി​യ ആ​രാ​ധ​ന​ക്ര​മ​ത്തി​നു ഒ​രു​ക്ക​മാ​യു​ള്ള ലി​റ്റ​ർ​ജി​ക്ക​ൽ കാ​റ്റി​ക്കേ​സി​സ് വൈ​ദി​ക​ർ​ക്കും സ​ന്യ​സ്ത​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും രൂ​പ​ത​യി​ൽ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​ന​ഡ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ന​വം​ബ​ർ 28 തീ​യ​തി മു​ത​ൽ പു​തി​യ ത​ക്സ രൂ​പ​ത​യി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​താ​ണെ​ന്ന് ലി​റ്റ​ർ​ജി​ക്ക​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം അ​ച്ച​ൻ അ​റി​യി​ച്ചു.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്