ക്വിസ് മത്സരം: സെന്‍റ് തോമസ് ഗാസിയബാദ് ചാന്പ്യന്മാർ
Saturday, January 29, 2022 8:03 AM IST
ന്യൂഡൽഹി: പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ പതിനാറാമത് ക്വിസ് മത്സരത്തിൽ സെന്‍റ് തോമസ് ഗാസിയബാദ് ചാന്പ്യന്മാരായി.

സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഓൺലൈനായി നടന്ന ക്വിസ് മത്സരത്തിൽ സെന്‍റ് തോമസ് ഗാസിയബാദ് ഇടവകയിൽ നിന്നും പങ്കെടുത്ത മാത്യു പി.വി, അശ്വിൻ ബിജു എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻ ഓർത്തഡോക്സ് ഇടവകയിൽ നിന്നും പങ്കെടുത്ത അലൻ എസ് തോമസ്, മെലിസ എസ് മാർക്കോസ് സഖ്യം രണ്ടാം സ്ഥാനവും തുഗ്ലക്കാബാദ് സെന്‍റ് ജോസഫ് ഓർത്തഡോക്സ് ഇടവകയിൽ നിന്നും പങ്കെടുത്ത സന്തോഷ് സാമുവൽ, അൻസി ഡാനിയൽ സഖ്യം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

മത്സരത്തിന് ആഗ്ര സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഗീവർഗീസ് ജോസ് നേതൃത്വം നൽകി.

ഫാ. ഷാജി ജോർജിന്‍റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്കു നേടിയ ഹൌസ് ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ അന്നാ സാം, ആയിന റെനിൽ.
സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ അൽബി പി. വർഗീസ് എന്നിവർക്ക് ജോയി ടി മെമ്മോറിയൽ കാഷ് അവാർഡും പത്താംക്ലാസിൽ ഉയർന്ന മാർക്കു നേടിയ സെന്‍റ് തോമസ് ഗാസിയബാദ് ഇടവകാംഗമായ സ്റ്റേനി ആൻ രാജന് കെ.എം. തോമസ് മെമ്മോറിയൽ കാഷ് അവാർഡും നൽകി ആദരിച്ചു.

റെജി നെല്ലിക്കുന്നത്ത്