ഡി.എസ്.വൈ.എം എഫ്ഫാത്താ 2022 ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ
Saturday, April 30, 2022 2:08 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: 2008 മുതൽ ഫരീദാബാദ് രൂപതയിലെ യുവജനങ്ങൾക്കായി നടത്തിവരുന്ന എഫ്ഫാത്ത യുവജന കൺവെൻഷൻ ഈ വർഷം മെയ്‌ ഒന്നാം തീയതി ഞായറാഴ്ച ഡൽഹി ജസോള ഫാത്തിമ മാതാ ദേവാലയത്തിൽ നടത്തപ്പെടുന്നു. രാവിലെ 8.30ന് ഫരിദാബാദ് രൂപതാദ്ധ്യക്ഷൻ അഭിവദ്ധ്യ മാർ കുര്യക്കോസ് ഭരണികുളങ്ങര കൺവെൻഷൻ ദീപം തെളിയിച്ചു ഉൽഘാടനം ചെയ്യുന്നതാണ്.

ആർജെ ജോസഫ് അന്നകുട്ടി ജോസ് ആണ് ഈ വർഷം എഫ്ഫാത്താ കൺവെൻഷൻ നയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും കൺവൻഷൻ നടത്തപ്പെടുക.

ജസോള ഫാത്തിമ മാതാ ഇടവക യുവജന പ്രസ്ഥാനമായ ഡി.എസ്.വൈ.എം ആണ് എഫാത്ത യുവജന കൺവെൻഷൻ സംഘാടകർ.