ബ്രിസ്റ്റോള്‍ ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ സതീഷ് - ട്വിങ്കിള്‍ സഖ്യം ചാന്പ്യന്മാർ
Tuesday, May 3, 2022 3:47 PM IST
ജെഗി ജോസഫ്
ബ്രിസ്റ്റോള്‍: ബ്രിസ്റ്റോൾ ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റിൽ സതീഷ് - ട്വിങ്കിള്‍ സഖ്യം ചാന്പ്യന്മാരായി. പോര്‍ട്‌ലാന്‍ഡ് സ്ട്രീറ്റിലെ കിംഗ്സ് ഡൗണ്‍ ലെഷര്‍ സെന്‍ററിൽ നടന്ന ടൂർണമെന്‍റിൽ 36 ടീമുകള്‍ പങ്കെടുത്തു.

ഫൈനലിൽ സതീഷ് - ട്വിങ്കിള്‍ സഖ്യം ഒന്നാം സ്ഥാനക്കാർക്കുള്ള 501 പൗണ്ടും ട്രോഫിയും സ്വന്തമാക്കി. മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്.

രണ്ടാം സമ്മാനം എക്‌സിസ്റ്ററില്‍ നിന്നുള്ള റോബിന്‍ രാജ് - പ്രിന്‍സ് സഖ്യവും മൂന്നാം സമ്മാനം വാട്‌ഫോര്‍ഡില്‍ നിന്നുള്ള ലെവിന്‍ - ജെയ്‌സന്‍ സഖ്യം സ്വന്തമാക്കി.

ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി മേബിൾ മനോ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്വാന്‍സിയില്‍ താമസിക്കുന്ന കോട്ടയം മണർകാട് സ്വദേശിയായ മനോജ് - ജൂലിയറ്റ് ദന്പതികളുടെ മകനാണ് പതിമൂന്നുകാരനായ മേബിൾ.

സമ്മാനദാന ചടങ്ങില്‍ ബ്രാഡ്‌ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്‍റ് ഷിജി ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് മാത്യു സ്വാഗതം പറഞ്ഞു. സെക്രട്ടറി ലെയ്ജു രാഘവന്‍ നന്ദി പറഞ്ഞു.

ടെനി ആന്‍റണി, ടില്‍ബിന്‍, വിമല്‍, എല്‍ദോസ്, പ്രമോദ് പിള്ള, അരുണ്‍ ടോം, ബിജു, റിജോ, ഷിനു, മഹേഷ്, ഷബീര്‍,അജോ, ലാലു, ജോസഫ്, മാത്യു ബോബി എന്നിവര്‍ ടൂര്‍ണമെന്‍റിനു നേതൃത്വം നല്‍കി.