മ​ല​യാ​ളി ജ​ർ​മ​ൻ കു​ടും​ബ സം​ഗ​മ​ത്തി​ന് ജൂ​ണ്‍ 16ന് ​തി​രി​തെ​ളി​യും
Wednesday, June 15, 2022 11:20 PM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
കാ​ൾ​സ്റൂ: ബാ​ഡ​ൻ വു​ർ​ട്ടം​ബ​ർ​ഗ് മ​ല​യാ​ളി ജ​ർ​മ​ൻ അ​സോ​സി​യേ​ഷ​ന്‍റെ (മ​ല​യാ​ളി ഡോ​യ്റ്റ്ഷ​സ് ട്രെ​ഫ​ൻ, ബാ​ഡ​ൻ വു​ർ​ട്ടം​ബ​ർ​ഗ് (MDT, Baden ? Wuerttemberg) ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന മ​ല​യാ​ളി ജ​ർ​മ​ൻ കു​ടും​ബ സം​ഗ​മ​ത്തി​ന് കാ​ൾ​സ്റൂ​വി​ലെ തോ​മ​സ് ഹോ​ഫി​ൽ ജൂ​ണ്‍ 16 വ്യാ​ഴം വൈ​കു​ന്നേ​രം ഏ​ഴി​ന് തി​രി​തെ​ളി​യും.

വി​നോ​ദ​ത്തി​നും വി​ജ്ഞാ​ന​ത്തി​നും വി​ശ്ര​മ​ത്തി​നും വേ​ദി​യൊ​രു​ക്കി നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ണ്ടു നി​ൽ​ക്കു​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ വി​വി​ധ ച​ർ​ച്ച​ക​ൾ, ക​ലാ​സാ​യാ​ഹ്ന​ങ്ങ​ൾ, സ്പോ​ർ​ട്സ് ആ​ക്റ്റി​വി​റ്റീ​സ്, സം​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ യോ​ഗ​പ​രി​ശീ​ല​ന​വും ഉ​ണ്ടാ​യി​രി​യ്ക്കും.

യൂ​റോ​പ്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സം​ഗ​മ​ത്തി​ന് ജൂ​ണ്‍ 19 ഞാ​യ​ർ ഉ​ച്ച​യ്ക്കു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടു​കൂ​ടി സം​ഗ​മ​ത്തി​ന് തി​ര​ശീ​ല വീ​ഴും.

വി​വ​ര​ങ്ങ​ൾ​ക്ക്:

സു​ധ വെ​ള്ളാ​പ്പ​ള്ളി​ൽ 07231 766870,സാ​ബു ജേ​ക്ക​ബ് 07741 6408561, ഗോ​പി ഫ്രാ​ങ്ക്, ജെ ​വെ​ള്ളാ​പ്പ​ള്ളി​ൽ +49 1578 6401214 എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.