സ്പെ​യി​നി​ലെ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 18, 2022 3:28 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
മാ​ഡ്രി​ഡ്: സ്പെ​യി​നി​ലെ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (അ​സോ​സി​യേ​ഷ​ൻ ക​ൾ​ച്ച​റ​ൽ ഡി ​ലാ ഇ​ന്ത്യ എ​ൻ കാ​സ്റ​റി​ല വൈ ​ലി​യോ​ണ്‍ വ​ല്ലാ​ഡോ​ലി​ഡ്) നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഡ്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ അ​ർ​ദ്ധ​കാ​യ പ്ര​തി​മ സ്ഥാ​പി​ച്ചി​രി​യ്ക്കു​ന്ന വ​ല്ലാ​ഡോ​ലി​ഡ് പാ​ർ​ക്കെ ഡെ​ലാ പാ​സ് (സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ർ​ക്ക്) ൽ ​ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി മാ​ഡ്രി​ഡി​ലെ ഇ​ന്ത്യ​ൻ എം​ബ​സി മൂ​ന്നാം സെ​ക്ര​ട്ട​റി (പൊ​ളി​റ്റി​ക്ക​ൽ) ശ​ര​ത് ശ​ങ്ക​ർ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തെ വ​ർ​ണ​ശ​ബ​ള​മാ​ക്കി.

സ്പെ​യി​നി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യാ​യ കാ​സ​ഡി​ല ഇ​ൻ​ഡ്യ​യും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ണ്ണ​ത്ത്, സെ​ക്ര​ട്ട​റി വി​ന്‍റു മാ​ളി​യ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​നു സേ​വ്യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെ​ജി വി​ന്‍റു, ട്ര​ഷ​റ​ർ അ​രു​ണ്‍ കൈ​ത​ത്ത​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ഘോ​ഷ​ത്തി​ൽ ഏ​താ​ണ്ട് 150 ഓ​ളം പ​ങ്കെ​ടു​ത്തു.