യുക്മ കേരളാപൂരം വള്ളംകളി - 2022 ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Friday, August 19, 2022 10:04 PM IST
അലക്സ് വർഗീസ്
ലണ്ടൻ: യുക്മ കേരളാപൂരം വള്ളംകളി - 2022 ന് ആവേശം പകരാൻ നടൻ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകൻ, മേപ്പടിയാൻ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്‌ ചിത്രങ്ങളിലെ നിറസാന്നിദ്ധ്യമായ ഉണ്ണി മുകുന്ദൻ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദൻ നല്ലൊരു ഗായകനും ചലച്ചിത്ര നിർമ്മാതാവും കൂടിയാണ്.

വള്ളംകളിയുടെ ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നതിനിടയിൽ വന്ന ഈ വാർത്ത സംഘാടകരുടെ ആത്മവിശ്വാസം വാനോളമുയർത്തിയിരിക്കുന്നതിനൊപ്പം കാണികളായി എത്തിച്ചേരുന്നവർക്കും ഉണ്ണി മുകുന്ദനെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം ആവേശകരമാകും.

വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake, Station Road, Wath - Upon - Dearne, Rotherham,
South Yorkshire, S63 7DG.