യു​കെ​യി​ല്‍ മ​ല​യാ​ളി വൈ​ദി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Friday, March 24, 2023 10:18 PM IST
ല​ണ്ട​ന്‍: യു​കെ​യി​ല്‍ മ​ല​യാ​ളി വൈ​ദി​ക​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ലി​വ​ര്‍​പൂ​ളി​നു സ​മീ​പം റെ​ക്സ് ഹാം ​രൂ​പ​ത​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി ഫാ. ​ഷാ​ജി തോ​മ​സ് പു​ന്നാ​ട്ടി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മ​ഹ​ല്ല​ത്ത് ദേ​വാ​ല​യ​ത്തി​ൽ പ​തി​വ് കു​ര്‍​ബാ​ന​യ്ക്ക് വൈ​ദി​ക​ന്‍ എ​ത്താ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഫാ. ​ഷാ​ജി പു​ന്നാ​ട്ടി​നെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണം സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫാ. ​ഷാ​ജി ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി വെ​യി​ൽ​സി​ലെ വി​വി​ധ ദേ​വാ​ല​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു.