ന്യൂഡൽഹി: കോൺട്രാക്ടർമാരുടെയും മരപ്പണിക്കാരുടെയും മികവിനെ അഭിനന്ദിക്കുന്നതിനായി ടൈംസ് നെറ്റ്വർക്ക്, ഫർണിച്ചർ & ഫിറ്റിംഗ്സ് സ്കിൽ കൗൺസിൽ (FFSC) എന്നിവരുടെ സഹകരണത്തോടെ ഗ്രീൻപ്ലൈ സംഘടിപ്പിക്കുന്ന "ഹിന്ദുസ്ഥാൻ കി ഷാൻ' മത്സരം ആരംഭിച്ചു.
ബോധവത്കരണത്തിനും സമൂഹവുമായുള്ള നിരന്തര ഇടപെടലുകൾക്കും ശേഷം നാമനിർദ്ദേശം ചെയ്യപ്പെട്ട 1100-ലധികം ആശാരിമാരും കരാറുകാരും ഇതിൽ മത്സരിക്കുന്നു. മരപ്പണിക്കാരുടെയും കരാറുകാരുടെയും കമ്മ്യൂണിറ്റിയുടെ കഴിവിനും കഠിനാധ്വാനത്തിനും പിന്തുണയായി അവരുടെ കലാപ്രാപ്തിക്ക് ഒരു വേദി നൽകുക എന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം.