മ​ല​യാ​ളി ടീം ​ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗ് സെ​മി​യി​ൽ
Sunday, May 28, 2023 12:45 PM IST
ജിമ്മി ജോസഫ്
ഗ്ലാ​സ്ഗോ: ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ൽ യു​കെ മ​ല​യാ​ളി ടീം ​സെ​മി ഫൈ​ന​ലി​ൽ. ഒ​ൻ​പ​ത് ടീ​മു​കൾ മ​ത്സ​രി​ച്ച ലീ​ഗി​ൽ ആ​ദ്യ​മാ‌​യി ക​ള​ത്തി​ലി​റ​ങ്ങി​യ മ​ല​യാ​ളി ടീമായ ​നോ​ട്ടിം​ഗ്ഹാം റോ​യ​ൽ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ എ​ഡി​ൻ​ബ​ർ​ഗ് ഈ​ഗി​ൾ​സി​നെയാണ് മ​റി​ക​ട​ന്നത്.

എ​ല്ലാ​മേ​ഖ​ല​യി​ലും വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം നേ​ടി മ​ത്സ​ര​ത്തി​ലു​ട​നീ​ളം ലീ​ഡു​യ​ർ​ത്തി​യാ​ണ് നോ​ട്ടിം​ഗ്ഹാം റോ​യ​ൽ​സ് എതിരാളികളെ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. സ്കോ​ർ: 29-43.ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30ന് ​ഗ്ലാ​സ്ഗോ ബെ​ല്ലാ ഗൂ​സ്റ്റ​ണി​ലാണ് സെ​മി ഫൈ​ന​ൽ-ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ബി​ബി​സി സ്പോ​ർ​ട്സ് ചാ​ന​ലി​ൽ മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം കാ​ണാം.

മത്സരം കാണാൻ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സ്കോ​ട്‌​ലെ​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ക​ൾ​ച​റ​ൽ ക​മ്യൂ​ണി​റ്റി, ക​ലാ​കേ​ര​ളം ഗ്ലാ​സ്ഗോ, ഫ്ര​ണ്ട്സ് ഓ​ഫ് ഗ്ലാ​സ്ഗോ, യു​ണൈ​റ്റ​ഡ് സ്കോ​ട്‌​ലെ​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ടീം ​സ്പോ​ൺ​സ​റാ​യ 24/7 ഫ​സ്റ്റ് കോ​ൾ ക്വാ​ളി​റ്റി ഹെ​ൽ​ത്ത് കെ​യർ എന്നിവരോ​ടു​ള​ള ന​ന്ദി​ അ​റി​യി​ക്കു​ന്ന​താ​യും ടീം ​മാ​നേ​ജ​ർ രാ​ജു ജോ​ർ​ജും ക്യാ​പ്റ്റ​ൻ സ​ജു മാ​ത്യു​വും അ​റി​യി​ച്ചു.