ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന് കു​ത്തേ​റ്റ സം​ഭ​വം: പ്ര​തി ബം​ഗ​ളൂ​രു​വി​ലു​ണ്ടെ​ന്ന് സൂ​ച​ന
Wednesday, July 26, 2023 12:29 PM IST
ബം​ഗ​ളൂ​രു: ക​ട​വ​ന്ത്ര​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ജീ​വ​ന​ക്കാ​ര​നെ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി ബം​ഗ​ളൂ​രു​വി​ലു​ണ്ടെ​ന്ന് സൂ​ച​ന.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​മാ​ലൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ലി​നാ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ആ​ലു​വ വെ​സ്റ്റ് പോ​ലീ​സി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സു​ണ്ട്.


ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ലി​ജോ​യ് കെ.​സി​ജോ (23), നി​തി​ന്‍ ബാ​ബു (22) എ​ന്നി​വ​രെ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ത്തേ​റ്റ ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍ കോ​ട്ട​യം കി​ളി​രൂ​ര്‍ സ്വ​ദേ​ശി റോ​ണി കു​ര്യ​ന്‍ ചി​കി​ത്സ​യി​ലാ​ണ്.