കാതോലിക്കാബാവ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Tuesday, September 12, 2023 4:08 PM IST
വ​ത്തി​ക്കാ​ൻ: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ വ​ത്തി​ക്കാ​നി​ല്‍ ഫ്രാന്‍സിസ് മാ​ര്‍പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വ​ത്തി​ക്കാ​ന്‍ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മാ​ര്‍പാ​പ്പയ്ക്ക് മ​ല​ങ്ക​ര സ​ഭ​യു​ടെ സ്‌​നേ​ഹോ​പ​ഹാ​ര​മാ​യി ആ​റ​ന്മു​ള ക​ണ്ണാ​ടി കാതോലിക്കാ ബാ​വ ന​ല്‍കി. വി​ശേ​ഷ​പ്പെ​ട്ട കാ​സ മാ​ര്‍പാ​പ്പ​യും ബാ​വാ​യ്ക്ക് ന​ല്‍കി.

മാ​ര്‍പാ​പ്പ​യോ​ടൊ​പ്പം കാ​തോ​ലി​ക്കാ ബാ​വ​യും മ​ല​ങ്ക​ര സ​ഭ​യു​ടെ പ്ര​തി​നി​ധി​സം​ഘ​വും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ ശേ​ഷ​മാ​ണു മ​ട​ങ്ങി​യ​ത്.

എ​പ്പി​സ്‌​കോ​പ്പ​ല്‍ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​മ​ത്രി​യോ​സ്, ഏ​ബ്ര​ഹാം മാ​ര്‍ സ്‌​തേ​ഫാ​നോ​സ്, വൈ​ദി​ക ട്ര​സ്റ്റി റ​വ.​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ല്‍, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ഫാ. ​ഗീ​വ​ര്‍ഗീ​സ് ജോ​ണ്‍സ​ണ്‍, ഫാ. ​അ​ശ്വി​ന്‍ ഫെ​ര്‍ണാ​ണ്ട​സ്, ജേ​ക്ക​ബ് മാ​ത്യു എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.