സ്ലൈ​ഗോ മാ​തൃ​വേ​ദി ന​ട​ത്തു​ന്ന ഏ​ക​ദി​ന ധ്യാ​നം ഡി​സം​ബ​ർ ര​ണ്ടി​ന്
Sunday, November 26, 2023 10:36 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​ർ മാ​തൃ​വേ​ദി ന​ട​ത്തു​ന്ന ഏ​ക​ദി​ന ധ്യാ​നം ‘റി​ജോ​യീ​സ്’ ഡി​സം​ബ​ർ ര​ണ്ടി​ന് ന​ട​ക്കും.

വ​ച​ന​പ്ര​ഘോ​ഷ​ക​നും ഗാ​ന​ര​ച​യി​താ​വും യൂ​റോ​പ്പ് സീ​റോ മ​ല​ബാ​ർ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, ആ​ർ​സി​എ​സ്ഐ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ലീ​ഡ​ര്‍​ഷി​പ്പ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​റും ല​ക്ച്ച​റ​റു​മാ​യ ഡോ. ​ഷേ​ർ​ളി ജോ​ർ​ജ് എ​ന്നി​വ​ർ ഏ​ക​ദി​ന പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം കൊ​ടു​ക്കും.

ഡി​സം​ബ​ർ ര​ണ്ടി​ന് സ്ലൈ​ഗോ ബാ​ലി​സൊ​ഡേ​ർ സെ​ന്‍റ് ബ്രി​ജി​ത്ത് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ (St. Brigid's Church, Ballisodare, Co. Sligo) ന​ട​ത്തു​ന്ന ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് വി​വാ​ഹി​ത​രാ​യ എ​ല്ലാ സ്ത്രീ​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ്രോ​ഗ്രാം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ഫോം ​ഈ മാ​സം 28നു​ള്ളി​ൽ പൂ​രി​പ്പി​ച്ച് അ​യ​ക്കേ​ണ്ട​താ​ണ്.

കു​ടും​ബ​ങ്ങ​ളി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള പ​ങ്കാ​ളി​ത്ത​ത്തെ സം​ബ​ന്ധി​ച്ചും കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ആ​ത്മീ​യ​ത​യ്ക്കു​മു​ള്ള പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ കു​റി​ച്ച് ബോ​ധ്യ​ത്തി​ൽ വ​ള​രാ​നും പ്രേ​ര​ണ ല​ഭി​ക്കു​ന്ന ക്ലാ​സു​ക​ളി​ലേ​ക്കും കു​ർ​ബാ​ന​യി​ലേ​ക്കും ആ​രാ​ധ​ന​യി​ലേ​ക്കും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ്ലൈ​ഗോ മാ​തൃ​വേ​ദി അ​റി​യി​ച്ചു.