ലോ​ക്കോ പൈ​ല​റ്റു​മാ​ർ പ​ണി​മു​ട​ക്കി; ജ​ർ​മ​നി​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം നി​ശ്ച​ല​മാ​യി
Saturday, December 9, 2023 3:18 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ലോ​ക്കോ പൈ​ല​റ്റു​മാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ൽ രാ​ജ്യ​ത്തെ ട്രെ​യി​ൻ ഗ​താ​ഗ​തം നി​ശ്ച​ല​മാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി തു​ട​ങ്ങു​ന്ന പ​ണി​മു​ട​ക്ക് സ​മ​രം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് അ​വ​സാ​നി​ച്ച​ത്.

ജ​ർ​മ​ൻ ട്രെ​യി​ൻ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​നും(​ജി​ഡി​എ​ല്‍) ഡോ​ഷെ ബാ​നും ത​മ്മി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ജി​ഡി​എ​ല്‍ യൂ​ണി​യ​ന്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.


എ​സ്-​ബാ​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ദീ​ര്‍​ഘ​ദൂ​ര, പ്രാ​ദേ​ശി​ക ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും പ​ണി​മു​ട​ക്കി​നാ​ണ് യൂ​ണി​യ​ൻ ആ​ഹ്വാ​നം ചെ​യ്ത​ത്. ദീ​ര്‍​ഘ​ദൂ​ര, പ്രാ​ദേ​ശി​ക, ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് പ​ണി​മു​ട​ക്ക് സൃ​ഷ്ടി​ച്ച​ത്.