വ്യാ​ജ​മ​രു​ന്നു നി​ർ​മാ​ണം: ഡ​ൽ​ഹി​യി​ൽ 10 പേ​ർ പി​ടി​യി​ൽ
Friday, March 8, 2024 1:15 PM IST
ന്യൂ​ഡ​ൽ​ഹി: വ്യാ​ജ​മ​രു​ന്നു നി​ർ​മാ​ണ​ത്തി​ലും വി​ത​ര​ണ​ത്തി​ലു​മേ​ർ​പ്പെ​ട്ടി​രു​ന്ന പ​ത്തു​പേ​ർ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ. വ്യാ​ജ​മ​രു​ന്നു വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ അ​ള​വി​ൽ വ്യാ​ജ​മ​രു​ന്നു​ക​ളു​മാ​യി ആ​ദ്യം ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. ഇ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ട്ടു​പേ​രെ ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കോ​ടി​ക​ളു​ടെ വ്യാ​ജ​മ​രു​ന്നാ​ണ് സം​ഘ​ത്തി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത്. അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ വ്യാ​ജ​പ്പ​തി​പ്പാ​ണു സം​ഘം നി​ർ​മി​ച്ചു വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ജീ​വ​ൻ​ര​ക്ഷാ​മ​രു​ന്നു​ക​ൾ, വി​വി​ധ​ത​രം ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, വേ​ദ​നാ​സം​ഹാ​രി​ക​ൾ, പ്ര​മേ​ഹ​ത്തി​നും മൈ​ഗ്രെ​യ്നു​മു​ള്ള ഗു​ളി​ക​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വ​രു​ടെ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മ​രു​ന്നു​നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ചി​രു​ന്ന അ​സം​സ്കൃ​ത​വ​സ്തു​ക്ക​ളും മെ​ഷി​നു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഡ​ൽ‌​ഹി, ഹ​രി​യാ​ന, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ വ​ഴി​യാ​ണു വ്യാ​പ​ക​മാ​യി വ്യാ​ജ​മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.