ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് ലി​ങ്ക​ൺ​ഷ​യ​റി​ന് ന​വ​നേ​തൃ​ത്വം
Monday, March 18, 2024 12:51 PM IST
സ്ക​ൻ​തോ​ർ​പ്പ്: യു​കെ​യി​ലെ സ്ക​ൻ​തോ​ർ​പ്പ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് ലി​ങ്ക​ൺ​ഷ​യ​ർ(​ഐ​സി​എ​എ​ൻ​എ​ൽ) പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. സ്ക​ൻ​തോ​ർ​പ്പി​ലെ ഓ​ൾ​ഡ് ബ്രം​ബി യു​ണെ​റ്റ​ഡ് ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന അ​സോ​സി​യേ​ഷ​ൻ യോ​ഗ​മാ​ണ് 18 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ദ്യാ സ​ജീ​ഷാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ്. സോ​ണാ ക്ളൈ​റ്റ​സ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​നോ​യി ജോ​സ​ഫ് - സെ​ക്ര​ട്ട​റി, ബി​നു വ​ർ​ഗീ​സ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ലി​ബി​ൻ ജോ​ർ​ജ് - ട്ര​ഷ​റ​ർ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കും.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​ക്ഷ​യ ജോ​ൺ​സ​ൺ, ബ്ലെ​സ​ൺ ടോം ​വ​റു​ഗീ​സ്, ജോ​ബി​ൻ ഫി​ലി​പ്സ്, ലി​ജി മാ​ത്യു, സ​നി​ക ജി​മ്മി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ലി​യാ​സ് യോ​ഹ​ന്നാ​ൻ, ഡോ. ​പ്രീ​തി മ​നോ​ജ്, വി​പി​ൻ കു​മാ​ർ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ ക​മ്യൂ​ണി​റ്റി റ​പ്ര​സ​ന്‍റേ​റ്റീ​വു​ക​ളാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

ഹേ​സ​ൽ അ​ന്നാ അ​ജേ​ഷ്, ബി​ൽ​ഹ ഏ​ലി​യാ​സ്, ക​രോ​ൾ ചി​ൻ​സ് ബ്ലെ​സ​ൺ, ദേ​വ​സൂ​ര്യ സ​ജീ​ഷ്, ലി​യാ ബി​നോ​യി എ​ന്നി​വ​ർ യൂ​ത്ത് റ​പ്ര​സ​ന്‍റേ​റ്റീ​വു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കും. നോ​ർ​ത്ത് ലി​ങ്ക​ൺ​ഷ​യ​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി വ​രു​ന്ന​ത്.

സ്ക​ൻ​തോ​ർ​പ്പ്, ഗൂ​ൾ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് നോ​ർ​ക്ക വ​ഴി എ​ൻ​എ​ച്ച്എ​സ് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന സ്റ്റാ​ഫു​ക​ൾ​ക്ക് വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​വും പി​ന്തു​ണ​യും ന​ൽ​കാ​ൻ അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തു​ണ്ട്. നോ​ർ​ത്തേ​ൺ ലി​ങ്ക​ൺ​ഷ​യ​ർ ആ​ൻ​ഡ് ഗൂ​ൾ എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഇ​തി​നാ​യു​ള്ള കോ​ഓ​ർ​ഡി​നേ​ഷ​ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​നോ​യി ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കും.

ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ നോ​ർ​ത്ത് ലി​ങ്ക​ൺ​ഷ​യ​ർ കൗ​ൺ​സി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ട പ​രി​ശ്ര​മ​ങ്ങ​ളും അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി വ​രു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ഇ​ത​ര ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും ഒ​ത്തു​ചേ​രാൻ അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യാ​ണ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നോ​ർ​ത്ത് ലി​ങ്ക​ൺ​ഷ​യ​റി​ലേ​യ്ക്ക് നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി കു​ടി​യേ​റി​യി​ട്ടു​ണ്ട്. അ​സോ​സി​യേ​ഷ​ന്‍റെ അം​ഗ​ങ്ങ​ൾ​ക്കാ​യി യോ​ഗ, ബാ​ഡ്മി​ന്‍റ്റ​ൺ, ക്രി​ക്ക​റ്റ്, ബോ​ളി​വു​ഡ് ഡാ​ൻ​സ് ക്ലാ​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ സെ​മി​നാ​ർ എ​ന്നി​വ ക​ഴി​ഞ്ഞ വ​ർ​ഷം അ​സോ​സി​യേ​ഷ​ൻ ന​ട​ത്തുന്നുണ്ട്.

ഹ​ൾ, ഗെ​യി​ൻ​സ്ബ​റോ, ഗൂ​ൾ, ഗ്രിം​സ്ബി ക​മ്യൂ​ണി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ചാ​രി​റ്റി ഫ​ണ്ട് റെ​യി​സിം​ഗും അ​വാ​ർ​ഡ് നൈ​റ്റും നോ​ർ​ത്ത് ലി​ങ്ക​ൺ​ഷ​യ​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു.

അ​സോ​സി​യേ​ഷ​ന്‍റ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം അ‌​ടു​ത്ത​മാ​സം 13ന് ​ന​ട​ക്കും. മേ​യ് 11ന് ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷ​വും അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​സോ​സി​യേ​ഷ​ന് എ​ല്ലാ പ്ര​വാ​സി​ക​ളു​ടെ​യും പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.