യു​കെ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് നോ​ര്‍​ക്ക കെ​യ​ര്‍ ആ​രോ​ഗ്യ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ സു​വ​ർ​ണാ​വ​സ​രം
Tuesday, October 21, 2025 11:56 AM IST
ല​ണ്ട​ൻ: ലോ​ക കേ​ര​ള സ​ഭ യുകെ​യു​ടെ യോ​ഗ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള നോ​ര്‍​ക്ക കെ​യ​ര്‍ ഓ​ൺ​ലൈ​ൻ കാമ്പ​യി​ൻ ഈ മാസം 25 വൈകുന്നേരം 5.30ന് (യുകെ സമയം) ​ന​ട​ത്തു​വാ​ൻ ധാ​ര​ണ​യാ​യി. ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം ര​ജി​സ്ട്രേ​ഷ​ന്‍ ക്യാ​മ്പു​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തു​വ​രി​ക​യാ​ണ്.

യുകെയി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ൽ​ചെ​യ്യ​ന്ന മ​ല​യാ​ളി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ഒ​രു ആ​രോ​ഗ്യ പ​ദ്ധ​തി​കൂ​ടി​യാ​ണ് നോ​ർ​ക്ക കെ​യ​ർ. ഒ​രു കു​ടും​ബ​ത്തി​ന് (ഭ​ര്‍​ത്താ​വ്, ഭാ​ര്യ, 25 വ​യ​സി​ല്‍ താ​ഴെ​യു​ള​ള ര​ണ്ടു കു​ട്ടി​ക​ള്‍) ₹13,411 പ്രീ​മി​യ​ത്തി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സും 10 ല​ക്ഷം രൂ​പ​യു​ടെ ഗ്രൂ​പ്പ് പേ​ഴ്സ​ണ​ല്‍ അ​പ​ക​ട ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നോ​ര്‍​ക്ക കെ​യ​ര്‍ പ​ദ്ധ​തി.

ന​വം​ബ​ർ ഒ​ന്നു മു​ത​ൽ നോ​ര്‍​ക്ക കെ​യ​ര്‍ പ​രി​ര​ക്ഷ പ്ര​വാ​സി​കേ​ര​ളീ​യ​ര്‍​ക്ക് ല​ഭ്യ​മാ​കും. നി​ല​വി​ല്‍ കേ​ര​ള​ത്തി​ലെ 500 ല​ധി​കം ആ​ശു​പ​ത്രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ 16000 ത്തോ​ളം ആ​ശു​പ​ത്രി​ക​ള്‍ വ​ഴി പ്ര​വാ​സി​കേ​ര​ളീ​യ​ര്‍​ക്ക് ക്യാ​ഷ്ലെ​സ്സ് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ഏ​റെ​കാ​ല​മാ​യി പ്ര​വാ​സി​കേ​ര​ളീ​യ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ, അ​പ​ക​ട ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ എ​ന്ന​ത്. ലോ​ക​കേ​ര​ള സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഉ​യ​ര്‍​ന്ന ഈ ​ആ​ശ​യ​ത്തി​ന്റെ സാ​ക്ഷാ​ത്ക്കാ​ര​മാ​ണ് നോ​ര്‍​ക്ക കെ​യ​ര്‍. നോ​ര്‍​ക്ക പ്ര​വാ​സി ഐ.​ഡി, സ്റ്റു​ഡ​ന്റ് ഐ.​ഡി. എ​ന്‍.​ആ​ര്‍.​കെ ഐ.​ഡി കാ​ര്‍​ഡു​ള​ള പ്ര​വാ​സി​ക​ള്‍​ക്ക് നോ​ര്‍​ക്ക കെ​യ​റി​ല്‍ അം​ഗ​മാ​കാം.


മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് നോ​ര്‍​ക്ക കെ​യ​റി​ന് പ്ര​വാ​സി​കേ​ര​ളീ​യ​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളു​ടേ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടേ​യും അ​ഭ്യ​ര്‍​ത്ഥ​ന മാ​നി​ച്ചാ​ണ് എ​ൻ​റോ​ൾ​മെ​ന്റ് തീ​യ്യ​തി ഒ​ക്ടോ​ബ​ര്‍ 30 വ​രെ നീ​ട്ടി​യ​ത്‌.

നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്ബ്സൈ​റ്റാ​യ www.norkaroots.kerala.gov.in സ​ന്ദ​ര്‍​ശി​ച്ചോ നോ​ര്‍​ക്ക കെ​യ​ര്‍ മൊ​ബൈ​ല്‍ ആ​പ്പു​ക​ള്‍ മു​ഖേ​ന​യോ നോ​ര്‍​ക്ക പ്ര​വാ​സി ഐ.​ഡി, സ്റ്റു​ഡ​ന്റ് ഐ.​ഡി. എ​ന്‍.​ആ​ര്‍.​കെ ഐ.​ഡി കാ​ര്‍​ഡു​ള​ള പ്ര​വാ​സി​കേ​ര​ളീ​യ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

നോ​ര്‍​ക്ക കെ​യ​ര്‍ മൊ​ബൈ​ല്‍ ആ​പ്പ് ആ​പ്പ് ഗൂ​ഗി​ല്‍ പ്ലേ​സ്റ്റേ​റി​ല്‍ നി​ന്നോ ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

ഓ​ൺ​ലൈ​ൻ ക്യാ​മ്പ​യി​ൻ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന​താ​ണ്‌.
">